Sunday, June 20, 2021

2015 ലും 2017ലും ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടന്നിരുന്നു. അന്നൊന്നും കൊവിഡ് ഇല്ലായിരുന്നു. ഇപ്പോള്‍ കൊവിഡുമായി കൂട്ടി യോജിപ്പിച്ച് ഗംഗയിലെ മൃതദേഹങ്ങള്‍ ഒഴുകുന്നതിനെ വാര്‍ത്തയാക്കുന്നത് മാധ്യമ അജണ്ടയാണ്,’ ആര്‍.എസ്.എസ് സഹപ്രചാര പ്രമുഖ് നരേന്ദ്ര കുമാര്‍

Must Read

ന്യൂദല്‍ഹി: ഗംഗയില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒഴുകുന്നുവെന്ന വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ സൃഷ്ടിച്ച അജണ്ടയുടെ ഭാഗമെന്ന ആരോപണവുമായി ആര്‍.എസ്.എസ് സഹപ്രചാര പ്രമുഖ് നരേന്ദ്ര കുമാര്‍. മുമ്പും ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകിയിരുന്നെന്നും അന്നൊന്നും ഇത്തരം വിവാദങ്ങളുണ്ടായിരുന്നില്ലെന്നും നരേന്ദ്ര കുമാര്‍ പറഞ്ഞു.

‘2015 ലും 2017ലും ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടന്നിരുന്നു. അന്നൊന്നും കൊവിഡ് ഇല്ലായിരുന്നു. ഇപ്പോള്‍ കൊവിഡുമായി കൂട്ടി യോജിപ്പിച്ച് ഗംഗയിലെ മൃതദേഹങ്ങള്‍ ഒഴുകുന്നതിനെ വാര്‍ത്തയാക്കുന്നത് മാധ്യമ അജണ്ടയാണ്,’ നരേന്ദ്ര കുമാര്‍ പറഞ്ഞു.

അതേസമയം ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം വീണ്ടും കൊവിഡ് രോഗിയുടെ മൃതദേഹം നദിയില്‍ വലിച്ചെറിയാന്‍ ശ്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ യു.പിയില്‍ വ്യാപകമായി നദിയിലേക്ക് വലിച്ചെറിയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും വന്നിരുന്നു. മെയ് 28 ലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

Leave a Reply

Latest News

ഇന്ത്യൻ റെയിൽവേയുടെ വെബ്സൈറ്റിലൂടെയും ആപിലൂടെയും ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കിയാൽ ഉടനടി റീഫണ്ട്

ന്യൂഡൽഹി: ‌ഓൺലൈൻ ടിക്കറ്റ്​ ബുക്കിങ്ങ് റീഫണ്ട് സംവിധാനത്തിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. ഇന്ത്യൻ റെയിൽവേയുടെ വെബ്​സൈറ്റിലൂടെയും ആപിലൂടെയും ബുക്ക്​ ചെയ്​ത ടിക്കറ്റുകൾ റദ്ദാക്കിയാൽ ഉടനടി...

More News