എനിക്ക് പേടിയാണച്ഛാ. എന്നെ അടിക്കും. ഇവിടെ നിർത്തിയാൽ എന്നെ കാണത്തില്ല.-വിസ്മയ കരഞ്ഞുകൊണ്ടു പറയുന്ന ഫോൺ സംഭാഷണം കോടതിയിൽ വിചാരണവേളയിൽ കേൾപ്പിച്ചു

0

തനിക്ക് സ്വന്തം വീട്ടിലേക്ക് വരണമെന്നും അച്ഛനെ കാണണമെന്നുമാണ് വിസ്മയ പറയുന്നത്. വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞു. ഇവിടെ നിർത്തിയിട്ടു പോകുകയാണെങ്കിൽ എന്നെ കാണത്തില്ല. ഞാൻ എന്തെങ്കിലും ചെയ്യും എന്നും പറയുന്നുണ്ട്. കിരണിന്റെ ഫോണിൽ റെക്കോഡ് ചെയ്തിരുന്ന സംഭാഷണമാണ് കോടതിയിൽ കേൾപ്പിച്ചത്. സൈബർ പരിശോധനയിലാണ് ഇത് വീണ്ടെടുത്തത്.

കാർ രജിസ്റ്റർ ചെയ്യാൻനേരം ബാങ്ക് വായ്പ ഉണ്ടെന്ന് അറിഞ്ഞതും സ്വർണം ലോക്കറിൽവെക്കാൻ പോയപ്പോൾ തൂക്കം കുറവാണെന്ന് അറിഞ്ഞതും ത്രിവിക്രമൻ നായരോട് കിരൺ പരാതിയായി പറയുന്നുണ്ട്.

ഇക്കാര്യങ്ങൾ നേരത്തേ മകൾ പറഞ്ഞിട്ടുണ്ടാകുമെന്നാണ് താൻ കരുതിയിരുന്നതെന്ന് പിതാവ് മറുപടിപറയുന്നു. അവനോട് ഇതൊക്കെ മറച്ചുവെച്ചതെന്തിനെന്ന് മകളോട് ചോദിക്കുന്നുമുണ്ട്.

കാറിൽനിന്ന് വിസ്മയ ഇറങ്ങിയോടിയതായും ഈ ഭ്രാന്തുപിടിച്ച പെണ്ണിനോട് വണ്ടിയിൽ കയറാൻ പറയണമെന്നും കിരൺ പറയുന്നത് മറ്റൊരു സംഭാഷണത്തിലുണ്ട്. അവളെ വേണ്ടെങ്കിൽ കൊണ്ടാക്കാൻ ത്രിവിക്രമൻ നായർ മറുപടി പറയുന്നു. വീട്ടിൽവന്ന് ഇവളെയും കാറും സ്വർണവും കൊണ്ടുപോകാൻ കിരൺ പറയുന്നതാണ് മറ്റൊരു സംഭാഷണം

Leave a Reply