ട്രാഫിക് പോലീസ് ഡിപ്പാർട്ട്മെന്റ് പിടിച്ചെടുത്ത നൂറിലധികം അനധികൃത സൈലൻസറുകൾ റോഡ് റോളർ ഉപയോഗിച്ച് തകർത്ത് മുംബൈ പോലീസ്. തുടർന്ന് മോട്ടോർ സൈക്കിളുകളിൽ സാധാരണ സൈലൻസറുകൾ ഘടിപ്പിച്ച ശേഷം പോലീസ് മോട്ടോർ സൈക്കിളുകൾ ഉടമകൾക്ക് വിട്ടുകൊടുത്തു. നഗരത്തിൽ ശബ്ദ മലിനീകരണത്തിനെതിരെ ബോധവൽക്കരണം നടത്താനാണ് ഈ നീക്കം എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കില്‍ കുട്ടിറൈഡറും ഗേള്‍ ഫ്രണ്ടും; ഉടമയെ തപ്പിയ എംവിഡി ഞെട്ടി!
റോഡ് സേഫ്റ്റി കാമ്പയിൻ സമയത്താണ് അനധികൃത സൈലൻസറുകൾ ഘടിപ്പിച്ച മോട്ടോർ സൈക്കിളുകൾ പിടിച്ചെടുക്കൽ ആരംഭിച്ചത്. എക്സ്ഹോസ്റ്റുകൾ പിടിച്ചെടുത്ത് നശിപ്പിക്കാൻ ട്രാഫിക് ജോയിന്റ് പോലീസ് കമ്മീഷണർ രാജ്വർധൻ സിൻഹ ഉത്തരവിട്ടിരുന്നു. പിടിച്ചെടുത്ത മോട്ടോർസൈക്കിൾ മോഡലുകൾ പോലീസ് വെളിപ്പെടുത്തിയില്ലെങ്കിലും എക്സ്ഹോസ്റ്റുകളുടെ ചിത്രങ്ങൾ നോക്കുമ്പോൾ, അവയിൽ മിക്കതും റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളുടെ സൈലൻസറുകളെപ്പോലെ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പൊതു നിരത്തുകളിൽ ആഫ്റ്റർ മാർക്കറ്റ് എക്സ്ഹോസ്റ്റുകൾ സ്ഥാപിക്കുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ആഫ്റ്റർ മാർക്കറ്റ് എക്സ്ഹോസ്റ്റുകൾ ശബ്ദ മലിനീകരണം സൃഷ്ടിക്കുന്ന സ്റ്റോക്ക് എക്സ്ഹോസ്റ്റുകളേക്കാൾ വളരെ ഉച്ചത്തിലുള്ള ഒരു ശബ്ദം സൃഷ്ടിക്കുന്നു. കൂടാതെ, ആഫ്റ്റർ മാർക്കറ്റ് എക്സ്ഹോസ്റ്റുകൾ സർക്കാർ നിശ്ചയിച്ചിട്ടുള്ള നിയമങ്ങളുമായി പൊരുത്തപ്പെടാത്തതിനാൽ, അവ സാധാരണ സ്റ്റോക്ക് എക്സ്ഹോസ്റ്റുകളേക്കാൾ മലിനീകരണം ഉണ്ടാക്കും.