Thursday, December 2, 2021

പെരുമ്പാവൂരിൽ അനധികൃത സെറ്റ് ലോട്ടറി വിൽപ്പന; രഹസ്യവിവരത്തെ തുടർന്ന് ലോട്ടറി വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി

Must Read

അനധികൃത സെറ്റ് ലോട്ടറി വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ലോട്ടറി വകുപ്പിന്റെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ പരിശോധന നടത്തി.

ജില്ലാ ലോട്ടറിവകുപ്പ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തിയത്.

വരും ദിവസങ്ങളിലും പരിശോധനകൾ തുടരാനാണ് വകുപ്പിന്റെ തീരുമാനം. മൂവാറ്റുപുഴ ഓഫീസിൽ ലഭിച്ച പരാതിയെ തുടർന്നാണ് പെരുമ്പാവൂർ മേഖലയിൽ പരിശോധന നടത്തിയത്. എന്നാൽ ഒരു ലോട്ടറി ഏജൻസിയിൽ പരിശോധന നടത്തുമ്പോൾ തന്നെ മറ്റിടങ്ങളിലേക്ക് സന്ദേശം എത്തുന്നതിനാൽ ഉദ്യോഗസ്ഥർക്ക് തെളിവുസഹിതം ലോട്ടറികൾ പിടിച്ചെടുക്കാൻ സാധിച്ചില്ല.

മാത്രമല്ല, പരിചയക്കാർക്ക് മാത്രമാണ് സെറ്റ് ലോട്ടറി വിൽപ്പന നടത്തുന്നത്.

തുടർപരിശോധനയിൽ അനധികൃതമായ ഇത്തരം വിൽപ്പനകൾ പിടികൂടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ ലോട്ടറി ഓഫീസർ ആർ. അനിൽകുമാർ പറഞ്ഞു.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News