ഇഫ്താര്‍ സൗഹൃദം സംഘടിപ്പിച്ചു

0

പെരുമ്പാവൂര്‍: ജമാഅത്തെ ഇസ്ലാമി പെരുമ്പാവൂര്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സൗഹൃദം സംഘടിപ്പിച്ചു. ഹോട്ടല്‍ ഫുഡ് ഗാര്‍ഡനില്‍ നടന്ന സംഗമം ബിഷപ്പ് മാത്യൂസ് മാര്‍ അഫ്രേം തിരുമേനി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി പെരുമ്പാവൂര്‍ ഏരിയ പ്രസിഡന്റ് വി.എ. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. പി.കെ. അഷ്‌റഫ് ഖിര്‍അത്ത് നടത്തി. പബ്ലിക് റിലേഷന്‍ സെക്രട്ടറി ടി.എം. മുഹമ്മദ്കുഞ്ഞ് സ്വാഗതം ആശംസിച്ചു. പഴങ്ങനാട് മദീന മസ്ജിദ് ഇമാം ഇസ്മായില്‍ കങ്കരപ്പടി ഇഫ്താര്‍ സന്ദേശം നല്‍കി. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍, മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം എം.കെ. രാധാകൃഷ്ണന്‍, ഫാദര്‍. ബാബു, മുസിലീം ലീഗ് നേതാക്കളായ എം.പി. അബ്ദുല്‍ ഖാദര്‍, എം.യു. ഇബ്രാഹിം, ഒക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തൊട്ടാപ്പിള്ളി, മര്‍ച്ചന്റ് അസോസിയേഷന്‍ മേഖല പ്രസിഡന്റ് ജോസ് നെറ്റിക്കാടന്‍, സെക്രട്ടറി വി.പി. നൗഷാദ്, എഴുത്തുകാരന്‍ അജിത് വെങ്ങോല, സി.പി.ഐ നേതാവ് രാമകൃഷ്ണന്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ ജിന്‍സണ്‍ പാത്തിക്കല്‍ ജില്ല പഞ്ചായത്തംഗങ്ങളായ മനോജ് മൂത്തേടന്‍, ഷൈമി വര്‍ഗീസ്, ദ്രോണാചര്യ അവാര്‍ഡ് ജേതാവ് ഔസഫ്, അധ്യാപകന്‍ ശ്രീജിത്ത്, സി.പി.എം പ്രതിനിധി കെ.ഇ. നൗഷാദ്, ഫാദ. റെജി പുത്തന്‍പുരയില്‍, പഞ്ചായത്തംഗം പി.പി. എല്‍ദോസ്, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബ രാമചന്ദ്രന്‍, കൂവപ്പടി ബെത്‌ലഹേം അഭയ കേന്ദ്രം ഡയറക്ടര്‍ മേരി എസ്തപ്പാന്‍, പ്രീതി വിനയന്‍, വാസന്തി രാജേഷ്, സെന്റ് തോമസ് കോളജ് മാനേജര്‍ കെ.വൈ. യാക്കോബ്, തുരുത്തിപ്ലി സെന്റ്‌റ് തോമസ് സ്‌കൂള്‍ മാനേജര്‍ എം.പി. വര്‍ഗീസ്, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, പെരുമ്പാവൂര്‍ ഫ്രൈഡേ ക്ലബ് പ്രസിഡന്റ് വി.എം. അലിയാര്‍, വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി എം.എം. റഫീഖ്, വെല്‍ഫയര്‍ പാര്‍ട്ടി മണ്ഡലം സെക്രട്ടറി പി.എച്ച്. നിസാര്‍, മാനവ് മൈഗ്രൈന്റ് ഫൗണ്ടേഷന്‍ പ്രസിഡന്റ് പി.വി. സിദ്ദീഖ്, ഹ്യൂമന്‍ റൈറ്റ് ഫോറം ലീഗല്‍ സെല്‍ ചെയര്‍മാന്‍ അഡ്വ. അനില്‍, ഹ്യൂമന്‍ റൈറ്റ് ഫോറം നാഷണല്‍ ചെയര്‍മാന്‍ അഡ്വ. സാബു, വെല്‍ഫയര്‍ പാര്‍ട്ടി എറണാകുളം ജില്ല കമ്മിറ്റി മെംബര്‍, പി.എ. സിദ്ദീഖ്, വെല്‍ഫയര്‍ പാര്‍ട്ടി പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റ് ഇ. ബാവക്കുഞ്ഞ്, ജേര്‍ണലിസ്റ്റ് ആര്‍. രാജ് മോഹന്‍, പി.എം. നൗഫല്‍, നബീല്‍ എന്നിവര്‍ സംസാരിച്ചു. പെരുമ്പാവൂര്‍ മെക്ക മസ്ജിദ് ഇമാം യുസുഫ് ഉമരി സമാപന പ്രസംഗം നടത്തി. ജമാഅത്തെ ഇസ്ലാമി ഏരിയ സെക്രട്ടറി എം.ഐ. അഷറഫ് നന്ദി പറഞ്ഞു.

ചിത്രം അടിക്കുറിപ്പ്:- ജമാഅത്തെ ഇസ്ലാമി പെരുമ്പാവൂര്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സൗഹൃദം
ബിഷപ്പ് മാത്യൂസ് മാര്‍ അഫ്രേം തിരുമേനി ഉദ്ഘാടനം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here