Wednesday, December 1, 2021

വിവാദമായ മുല്ലപ്പെരിയാര്‍, മോന്‍സന്‍ വിഷയങ്ങളില്‍ ഐ.എഫ്‌.എസ്‌, ഐ.പി.എസ്‌. ഉന്നതര്‍ക്കെതിരേ നടപടിക്കൊരുങ്ങി സര്‍ക്കാര്‍

Must Read

തിരുവനന്തപുരം : വിവാദമായ മുല്ലപ്പെരിയാര്‍, മോന്‍സന്‍ വിഷയങ്ങളില്‍ ഐ.എഫ്‌.എസ്‌, ഐ.പി.എസ്‌. ഉന്നതര്‍ക്കെതിരേ നടപടിക്കൊരുങ്ങി സര്‍ക്കാര്‍.
മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ തമിഴ്‌നാടിന്‌ അനുമതി നല്‍കി ഉത്തരവിറക്കിയ ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ്‌, പുരാവസ്‌തു സാമ്പത്തികത്തട്ടിപ്പ്‌ കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലുമായി ഉറ്റബന്ധം പുലര്‍ത്തിയ ഐ.ജി: ജി. ലക്ഷ്‌മണ എന്നിവര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാനാണു തീരുമാനം.
ബെന്നിച്ചനെതിരേ വനംവകുപ്പ്‌ സെക്രട്ടറി ആര്‍.കെ. സിന്‍ഹയും ലക്ഷ്‌മണയ്‌ക്കെതിരേ ഡി.ജി.പി: അനില്‍കാന്തും സര്‍ക്കാരിനു റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.
ബേബി ഡാം ബലപ്പെടുത്തുന്നതിനായി 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കുന്നതിനു മുമ്പ്‌ സര്‍ക്കാരിനെ അറിയിക്കാത്തതിനാണു ബെന്നിച്ചനെതിരായ നടപടി. അഡീഷണല്‍ ചീഫ്‌ സെക്രട്ടറി തലത്തിലെടുത്ത തീരുമാനത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളാതെ പ്രവര്‍ത്തിച്ചെന്നാണ്‌ അദ്ദേഹത്തിനെതിരായ ആരോപണം.
പോലീസിന്റെ മാന്യതയ്‌ക്കു നിരക്കാത്ത പ്രവര്‍ത്തനത്തിന്റെ പേരിലാകും ഐ.ജി. ലക്ഷ്‌മണക്കെതിരായ നടപടി. ഇരുവരെയും സസ്‌പെന്‍ഡ്‌ ചെയ്യണോ പദവിയില്‍നിന്നു മാറ്റിനിര്‍ത്തണോയെന്ന കാര്യത്തില്‍ അന്തിമതീരുമാനം മുഖ്യമ്രന്തിയുടേതാണ്‌. ബെന്നിച്ചനെതിരേ നടപടിയെടുക്കണമെന്നാണു വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ ശിപാര്‍ശ.
മോന്‍സനുമായി നിരന്തരം ഫോണില്‍ സംസാരിച്ചതിന്റെ രേഖകളും മോന്‍സന്റെ വസതിയില്‍ ക്രൈബ്രാഞ്ച്‌ റെയ്‌ഡിനിടെ ഐ.ജി: ലക്ഷ്‌മണയുടെ സാന്നിധ്യവും പോലീസ്‌ ആസ്‌ഥാനത്തുനിന്നുള്ള റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News