മമ്മൂക്കയെ കണ്ടാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല; മമ്മൂട്ടിയെ കെട്ടിപ്പിടിച്ച ആ ഫാൻ ഇവിടെയുണ്ട്

0

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായ താരമാണ് താരരാജാവായ നമ്മുടെ സ്വന്തം മമ്മൂക്ക. മമ്മൂട്ടിയെ കണ്ടാല്‍ മുട്ടുവിറയ്ക്കുമെന്ന് താരങ്ങള്‍ പോലും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ സാധാരണക്കാരുടെ കാര്യം പറയണോ? പരുക്കനായ ഒരു വല്യേട്ടന്‍ ഇമേജാണ് മലയാളി മനസില്‍ മമ്മൂട്ടിക്ക്. എത്ര കടുത്ത ആരാധകനായാലും മമ്മൂട്ടിയുടെ അടുത്ത് ചെല്ലുമ്പോൾ അറിയാതെ ഒരു ഭയം സ്വാഭാവികമാണെന്ന് ഒപ്പം നിന്ന് ചിത്രമെടുത്തവർ തന്നെ പറയാറുണ്ട്. എന്നാൽ ഈ കോവിഡ് കാലത്ത് മമ്മൂട്ടിയോട് അത്രമാത്രം ചേർന്ന് കെട്ടിപ്പിടിച്ച് ചിത്രമെടുത്ത കുട്ടി ആരാണ് എന്ന ചോദ്യമാണ് സൈബർ ഇടങ്ങളിൽ ഉയർന്നത്.

മമ്മൂട്ടി ദുബായ് എക്സ്പോയിൽ സന്ദർശനത്തിന് എത്തിയപ്പോഴാണ് രസകരമായ നിമിഷം പിറന്നത്. കുസൃതിയോടെ പുഞ്ചിരിച്ച്, താരത്തിന്റെ തോളിൽ കയ്യിട്ടു ചേർന്നിരിക്കുന്ന കുട്ടി ആരാധകനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. അക്കു എന്നു വിളിപ്പേരുള്ള അക്ബറാണ് ഈ കുട്ടി. അക്ബരാഫ്രാന്‍ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിലൂടെയാണ് ചിത്രം പുറത്തുവിട്ടത്. സ്വപ്‌നം യാഥാര്‍ഥ്യമായി എന്നാണ് ചിത്രത്തിനൊപ്പം അക്ബര്‍ കുറിച്ചത്.

ദുബായ് 2020 എക്‌സ്‌പോയിലെ സ്വപ്നസാഫല്യ നിമിഷം! എക്കാലത്തേയും എന്റെ പ്രിയ അഭിനേതാവ്, റോള്‍ മോഡല്‍, സൂപ്പര്‍ ഹീറോ മമ്മൂട്ടി! മമ്മൂക്കയെ സിനിമയില്‍ കാണുന്നതിനെക്കാള്‍ ഗ്ലാമര്‍ നേരില്‍ കാണാനാണ്. വിചാരിക്കാതെ കണ്ടപ്പോള്‍ ദുബായില്‍ വന്നതിനേക്കാള്‍ സന്തോഷം! ഇത് ശരിക്കും കണ്ടതാണോ എന്ന് എനിക്ക് തിരിയുന്നില്ല. മമ്മൂട്ടിയെ കണ്ടപ്പോള്‍ എനിക്ക് ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റിയില്ല. ഇങ്ങനെ ഫോട്ടോ എടുക്കാന്‍ അവസരം തന്ന മമ്മൂക്കയ്ക്ക് ഒരായിരമായിരം നന്ദി. അക്ബര്‍ കുറിച്ചു.

ഭീഷ്മ പർവ്വം ആണ് മമ്മൂട്ടിയുടേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് അമൽ നീരദാണ്. സിനിമയുടെ ക്യാരക്ടർ പോസ്റ്ററുകൾക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിരുന്നത്. നിലവിൽ റിലീസിന് തയ്യാറെടുക്കുകയാണ് ചിത്രം.

ചിത്രത്തിന്റെ അണിയറ ജോലികൾ പൂർത്തിയായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമൽ നീരദ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സംവിധായകൻ തന്നെയാണു ചിത്രം നിർമിക്കുന്നത്. ഫെബ്രുവരി 24ന് ഭീഷ്മപർവ്വം റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്‍മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ ആണ് ഈ ടീം ചെയ്യാനിരുന്നതെങ്കിലും പിന്നീട് ഭീഷ്‍മ പര്‍വ്വം പ്രഖ്യാപിക്കുകയായിരുന്നു. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

Leave a Reply