Thursday, July 29, 2021

അറിയാതെ എങ്ങാനും പെരുമ്പാവൂരിലെ ഗാന്ധി പ്രതിമയെ നോക്കിയാൽ ഉറപ്പാണ് ആശുപത്രിവാസം!

Must Read

പെരുമ്പാവൂർ: വാഹനം ഓടിക്കുന്നവർ അറിയാതെ എങ്ങാനും പെരുമ്പാവൂരിലെ ഗാന്ധി പ്രതിമയെ നോക്കിയാൽ ഉറപ്പാണ് ആശുപത്രിവാസം. അത്രയ്ക്ക് വലിപ്പമുണ്ട്നഗരമധ്യത്തിലെ ഗാന്ധിസ്‌ക്വയറിൽ റോഡിൽ രൂപപ്പെട്ട കുഴിയ്ക്ക്.

മുനിസിപ്പൽ ഓഫീസിന്റെ ഭാഗത്തുനിന്നും വരുന്ന ഇരുചക്ര വാഹനങ്ങൾ വലതുവശത്തേക്കു തിരിയുമ്പോൾ അപകടം പതിവായിരിക്കുകയാണ്.റോഡിലെ കുഴി ഗതാഗതക്കുരുക്കിനും കാരണമാകുന്നു.

പെരുമ്പാവൂർ-ആലുവ കെ.എസ്.ആർ.ടി.സി. ബസ്‌റൂട്ടിൽ മുടിക്കൽ ഭാഗത്തും വലിയ കുഴികളുണ്ട്.

റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ എം.എ. മുനീർ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.

Leave a Reply

Latest News

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ. കോടതിയിൽ വ്യാജമായി പ്രാക്ടീസ് നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ ഹൈക്കോടതിയിൽ...

More News