ഒരു അനിയനോ അനിയത്തിയോ ഉണ്ടെങ്കില്‍ ചേച്ചിമാര്‍ അവര്‍ക്ക് അമ്മമാരാകുമല്ലേ

0

ഒരു അനിയനോ അനിയത്തിയോ ഉണ്ടെങ്കില്‍ ചേച്ചിമാര്‍ അവര്‍ക്ക് അമ്മമാരാകുമല്ലേ.എമിലിയും അനിയന്‍ പീറ്ററും തമ്മിലുള്ള ബന്ധത്തെ അങ്ങനെയൊന്നും വിശേഷിപ്പിച്ചാല്‍ പോര.കാരണം അവര്‍ തമ്മിലുള്ള സ്‌നേഹവും കരുതലും അത്രത്തോളമാണ്.

കാ​ണാ​തി​രി​ക്കാ​നാ​വി​ല്ല
എ​മി​ലി​ക്കൊ​പ്പ​മാ​യി​രു​ന്നു സ​ദാ സ​മ​യ​വും പീ​റ്റ​ര്‍. അ​വ​ന്‍ ഉ​റ​ങ്ങി​യി​രു​ന്ന​തും ഉ​ണ​ര്‍​ന്നി​രു​ന്ന​തും ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്ന​തു​മൊ​ക്കെ എ​മി​ലി​ക്കൊ​പ്പ​മാ​യി​രു​ന്നു.

എ​മി​ലി അ​വ​ളു​ടെ കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ലെ​ങ്ങാ​നും പോ​യാ​ല്‍ ആ​ഴ്ച്ച​ക​ളാ​യി അ​വ​ളെ കാ​ണാ​ത്ത​തു​പോ​ലെ​യാ​ണ് അ​വ​ന്‍ വീ​ടി​ന്‍റെ മു​ന്നി​ല്‍ എ​മി​ലി​ക്കാ​യി കാ​ത്തി​രു​ന്നി​രു​ന്ന​ത്.​

സ്‌​കൂ​ള്‍ അ​വ​ധി​ക്കാ​ല​മാ​യി​രു​ന്നു അ​വ​ന് ഏ​റ്റ​വും ഇ​ഷ്ടം കാ​ര​ണം അ​വ​ള്‍ എ​പ്പോ​ഴും അ​വ​നൊ​പ്പം കാ​ണു​മ​ല്ലോ. എ​ന്നാ​ല്‍ സ്‌​കൂ​ള്‍ തു​റ​ന്നാ​ല്‍ അ​വ​ന് ആ​കെ സ​ങ്ക​ട​മാ​കും.​കാ​ര​ണം അ​വ​ന്‍റെ ചേ​ച്ചി അ​വ​നൊ​പ്പം കാ​ണി​ല്ല​ല്ലോ.

പ​ക്ഷേ, കു​ഞ്ഞു പീ​റ്റ​ര്‍പോ​യി
ഇ​രു​വ​രും ത​മ്മി​ലു​ള്ള സ​നേ​ഹ​ത്തി​നും പ​ര​സ്പ​ര​മു​ള്ള കൂ​ട്ടി​നും അ​ധി​കം ആ​യു​സു​ണ്ടാ​യി​രു​ന്നി​ല്ല.​കു​ഞ്ഞു പീ​റ്റ​റി​ന് ലു​കോ​ഡി​സ്‌​ട്രോ​ഫി എ​ന്ന അ​പൂ​ര്‍​വ അ​സു​ഖം പി​ടി​പെ​ട്ടു.

ത​ല​ച്ചോ​റി​നെ​യും നാ​ഡീ​വ്യൂ​ഹ​ത്തെ​യു​മാ​ണ് ഈ ​അ​സു​ഖം ബാ​ധി​ച്ചി​രു​ന്ന​ത്. അ​വ​ന് നാ​ല് മാ​സ​മു​ള്ള​പ്പോ​ഴാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു തു​ട​ങ്ങി​യ​ത്.

കു​റെ ആ​ശു​പ​ത്രി​ക​ള്‍ ക​യ​റി​യി​റ​ങ്ങി. പ​ക്ഷേ, ഏ​റെ നാ​ള്‍ പീ​റ്റ​റി​നെ ചി​കി​ത്സി​ച്ചു. പ​ക്ഷേ, അ​വ​ന്‍ അ​വ​ന്‍റെ ഒ​മ്പ​താം വ​യ​സി​ല്‍ പ്രി​യ​പ്പെ​ട്ട ചേ​ച്ചി​യെ വി​ട്ടു പോ​യി. ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ലും ഇ​രു​വ​രും ഒ​രു​മി​ച്ചാ​യി​രു​ന്നു ഉ​റ​ങ്ങി​യി​രു​ന്ന​ത്. അ​വ​ന് ഭ​ക്ഷ​ണം വാ​രി ന​ല്‍​കി​യി​രു​ന്ന​തും അ​വ​ന്‍റെ കാ​ര്യ​ങ്ങ​ളൊ​ക്കെ ചെ​യ്തി​രു​ന്ന​തും എ​മി​ലി​യാ​യി​രു​ന്നു.

എ​മി​ലി ത​ള​ര്‍​ന്നി​ല്ല
ത​ന്‍റെ കു​ഞ്ഞ​നി​യ​ന്‍ പോ​യെ​ങ്കി​ലും എ​മി​ലി ത​ള​ര്‍​ന്നി​ല്ല.​അ​വ​ള്‍ കു​ഞ്ഞ​നി​യ​നു വേ​ണ്ടി​യും അ​തു​പോ​ലെ ബു​ദ്ധി​മു​ട്ടു​ന്ന കു​ഞ്ഞു​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യും അ​വ​ള്‍ അ​വ​ളെ​ക്കൊ​ണ്ടാ​കു​ന്ന ഒ​രു പ്ര​വൃ​ത്തി​യു​മാ​യി മു​ന്നി​ട്ട​റ​ങ്ങി.​

ഇ​ത്ത​രം രോ​ഗ​ത്താ​ല്‍ ബു​ദ്ധി​മു​ട്ടു​ന്ന​വ​ര്‍​ക്കാ​യി ത​ന്നാ​ലാ​കും​വി​ധം സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്യു​ക​യാ​ണ് അ​വ​ള്‍.​ആ​ദ്യം അ​വ​ള്‍ വ​ള​ക​ള്‍ വി​റ്റാ​ണ് 100 പൗ​ണ്ട് ചാ​രി​റ്റി​ക്കാ​യി ന​ൽ​യത്.​

ഇ​പ്പോ​ള്‍ അ​വ​ള്‍ ടൈ​യ് ഫാ​ന്‍ എ​ന്ന സം​ഘ​ട​ന​യ്‌​ക്കൊ​പ്പം ചേ​ര്‍​ന്ന് മൈ​ലു​ക​ളോ​ളം ന​ട​ന്നാ​ണ് ഫ​ണ്ട് ശേ​ഖ​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഈ ​സം​ഘ​ട​ന​യ്ക്ക് കു​ട്ടി​ക​ളെ ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.​

എ​ന്നാ​ല്‍ ഈ ​അ​ടു​ത്ത് ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു ഇ​തോ​ടെ ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ണ് എ​മി​ലി. ത​ന്‍റെ ദൗ​ത്യ​ത്തി​നാ​യി എ​ത്ര ദൂ​രം ന​ട​ക്കാ​നും എ​മി​ലി​ക്ക് മ​ടി​യി​ല്ല. അ​വ​ളു​ടെ ഉ​ദ്യ​മ​ത്തി​ന് പൂ​ര്‍​ണ പി​ന്തു​ണ​യു​മാ​യി എ​മി​ലി​യു​ടെ മാ​താ​പി​താ​ക്ക​ളു​മു​ണ്ട്.

Leave a Reply