Monday, July 26, 2021

“രണ്ടര വർഷം മുമ്പ് ഒരു സായാഹ്നത്തിൽ ദൈവദൂതനെപ്പോലെ ഷിജു പ്രത്യക്ഷപ്പെട്ടില്ലായിരുന്നെങ്കിൽ ഞാനും ആദിത്യയും ഈ ലോകത്തുണ്ടാകുമായിരുന്നില്ല…”ഷിജുവിന്‌ രാഷ്ട്രപതിയുടെ പുരസ്കാരം; അവർ വീണ്ടും ഒത്തു ചേർന്നു

Must Read

കൊച്ചി: വെള്ളത്തിൽ ഇറങ്ങിനിന്ന്‌ കനാൽ പടവുകളിലേക്ക്‌ ഷിജു വിരൽ ചൂണ്ടുമ്പോൾ ബിന്ദുവിന്റെയും ആദിത്യയുടെയും മിഴികളിൽ ഭീതിയുടെ പെരുമഴ… പിന്നീട്‌ ബിന്ദു പറഞ്ഞത്‌ മരണം തൊട്ട നിമിഷങ്ങളെപ്പറ്റിയായിരുന്നു.

“രണ്ടര വർഷം മുമ്പ് ഒരു സായാഹ്നത്തിൽ ദൈവദൂതനെപ്പോലെ ഷിജു പ്രത്യക്ഷപ്പെട്ടില്ലായിരുന്നെങ്കിൽ ഞാനും ആദിത്യയും ഈ ലോകത്തുണ്ടാകുമായിരുന്നില്ല…” -ബിന്ദു പറയുമ്പോൾ ഷിജു സ്നേഹപൂർവം ആ കൈകളിൽ മുറുകെപ്പിടിച്ചു. പെരിയാർവാലി കനാലിൽ വീണ്‌ മരണത്തിന്റെ ആഴങ്ങളിലേക്കു പോയ അശമന്നൂർ കാപ്രമുകൾ ചക്കൻകുളങ്ങര ബിന്ദുവിനേയും ബന്ധു സുനിതയുടെ മകൾ ആദിത്യയേയും രക്ഷപ്പെടുത്തിയത് ഷിജു ആയിരുന്നു. കെ.എസ്.ഇ.ബി. പെരുമ്പാവൂർ സെക്ഷനിലെ ലൈൻമാനായ ഷിജു പി. ഗോപിക്ക് ആ പ്രവൃത്തി ധീരതക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരവും നേടിക്കൊടുത്തു. കഴിഞ്ഞദിവസം സംസ്ഥാന സർക്കാരും ഷിജുവിനെ ആദരിച്ചിരുന്നു. ആ സന്തോഷം പങ്കിടാനാണ് അവർ മൂവരും കനാൽത്തീരത്തെത്തിയത്.

“അന്നത്തെ സംഭവത്തിനു ശേഷം കനാൽത്തീരം കാണുമ്പോൾ വലിയ പേടിയാണ്. ഇപ്പോൾ ഷിജുവിന്‌ രാഷ്ട്രപതിയുടെ പുരസ്കാരം കിട്ടിയപ്പോൾ ഇവിടെ വരണമെന്നു തോന്നി” -ബിന്ദു പറഞ്ഞു.

മരണം തൊട്ട നേരം

മാർച്ച് 12-നാണ് ബിന്ദുവും ആദിത്യയും മരണം തൊട്ട നിമിഷങ്ങളെ അഭിമുഖീകരിച്ചത്. ആദിത്യ അഞ്ചാം ക്ലാസിൽ പഠിക്കുകയായിരുന്നു.

“വൈകുന്നേരം അലക്കാനും കുളിക്കാനുമാണ്‌ ഞാൻ കനാലിലേക്കു വന്നത്. ആദിത്യയ്ക്കൊപ്പം എന്റെ മകൾ ആതിരയും അടുത്ത വീട്ടിലെ ചേച്ചി രാധയും അവരുടെ മക്കളുമൊക്കെയുണ്ടായിരുന്നു. കനാലിൽ പാലത്തിന്റെ ഉയരത്തിൽ നിറയെ വെള്ളം. നല്ല ഒഴുക്കുള്ളതുകൊണ്ട് സൂക്ഷിച്ചാണ്‌ പടവിലിരുന്ന് അലക്കിയത്. കനാൽ പടവുകളിലിരുന്ന് കളിക്കുകയായിരുന്ന ആദിത്യ എങ്ങനെയോ വെള്ളത്തിലേക്ക്‌ വീണു. ‘വല്യമ്മേ…’ എന്നു നിലവിളിച്ചു. അവൾ വെള്ളത്തിലേക്ക്‌ താണുപോകുമ്പോൾ മറ്റൊന്നും ആലോചിക്കാതെ ഞാനും എടുത്തുചാടി. നീന്താൻ അറിയാത്ത ഞങ്ങൾ രണ്ടാളും വെള്ളത്തിലേക്ക്‌ ആഴ്ന്നുപോയതോടെ വായിൽ വെള്ളം കയറി ശ്വാസംമുട്ടാൻ തുടങ്ങി. ആ സമയത്തും ഞാൻ ആദിത്യയെ മുറുകെപ്പിടിച്ചു” -ബിന്ദു മരണം മുന്നിൽ കണ്ട നിമിഷങ്ങൾ ഓർത്തെടുത്തു.

Leave a Reply

Latest News

സ്ത്രീധനമായി ആവശ്യപ്പെട്ടത് 21 നഖങ്ങളുള്ള ആമയും , ലാബ്രഡോർ നായയും; ആമയെ കിട്ടാതായതോടെ വിവാഹം ഒഴിഞ്ഞു; കേസെടുത്ത് പോലീസ്

മുംബൈ ; നാസിക് സ്വദേശിയായ യുവാവ് സ്ത്രീധനമായി ആവശ്യപ്പെട്ടത് 21 നഖങ്ങളുള്ള ആമയും , ലാബ്രഡോർ നായയും.തന്റെ പ്രതിശ്രുതവധുവിന് സർക്കാർ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ്...

More News