Sunday, September 26, 2021

കോവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാൽ കോവിഡ് മരണമായി കണക്കാക്കും

Must Read

രാജ്യത്ത്​ കോവിഡ്​ മരണത്തിന്‍റെ മാർഗരേഖ പുതുക്കി കേന്ദ്രസർക്കാർ. കോവിഡ്​ ബാധിച്ച്​ 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാൽ കോവിഡ്​ മരണമായി കണക്കാക്കും. സുപ്രീംകോടതിയുടെ ഇട​െപടലിന്‍റെ പശ്ചാത്തലത്തിലാണ്​ തീരുമാനം.

കോവിഡ്​ ബാധിതനാണെന്ന്​ കണക്കാക്കാൻ ആന്‍റിജനോ ആർ.ടി.പി.സി.ആർ പരിശോധനയോ നടത്തണം. അതേസമയം വിഷബാധയേൽക്കൽ, ആത്മഹത്യ, കൊലപാതകം, അപകടം എന്നിവ കോവിഡ്​ മരണമായി കണക്കില്ല. മരണസർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന മരണകാരണത്തിൽ കുടുംബാംഗങ്ങൾ സംതൃപ്തരല്ലാത്ത സാഹചര്യത്തിൽ ജില്ല തലത്തിൽ കമ്മിറ്റി രൂപീകരിച്ച്​ പരിശോധിക്കണം. 30 ദിവസത്തിനകം ഇത്തരം അപേക്ഷകൾ പരിഗണിച്ച്​ തീർപ്പാക്കണം.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക്​ കോവിഡ്​ മരണവുമായി ബന്ധപ്പെട്ട്​ ഔദ്യോഗിക രേഖകൾ നൽകുന്നതിന്​ ‘മാർഗനിർദേശങ്ങൾ ലഘൂകരിക്കാൻ’ സുപ്രീംകോടതി കേന്ദ്രത്തോട്​​ നിർദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്​ഥാനത്തിലാണ്​ ഐ.സി.എം.ആറും കേന്ദ്രസർക്കാറും ചേർന്ന്​ തയാറാക്കിയ പുതുക്കിയ മാർഗനി​ർദേശങ്ങൾ സുപ്രീംകോടതിയിൽ സമർപ്പിച്ചത്​​. ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.

നേരത്തേ കോവിഡ്​ പരിശോധന നടത്തി പോസിറ്റീവായി 30 ദിവസത്തിനുള്ളിൽ മരണം സംഭവിച്ചാൽ മാത്രമേ കോവിഡ്​ മരണമായി കണക്കാക്കിയിരുന്നുള്ളൂ.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News