ജവഹർലാൽ നെഹ്‌റു വിചാരിച്ചിരുന്നെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ ഗോവയെ സ്വതന്ത്രമാക്കാൻ സാധിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0

പനജി∙ ജവഹർലാൽ നെഹ്‌റു വിചാരിച്ചിരുന്നെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ ഗോവയെ സ്വതന്ത്രമാക്കാൻ സാധിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മപുസയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ തന്നെ ഗോവയ്ക്കും സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു. എന്നാൽ പോർച്ചുഗീസ് ഭരണത്തിൽനിന്നും മുക്തരാകാൻ 15 വർഷം കാത്തിരിക്കേണ്ടി വന്നു. ഗോവയെ ശത്രുക്കളെപ്പോലെയാണ് കോൺഗ്രസ് കാണുന്നത്. രാഷ്ട്രീയ അസ്ഥിരത ചുമത്തി കോൺഗ്രസ് ശത്രുതാ മനോഭാവം തുടരുകയാണ്. ഗോവയുടെ രാഷ്ട്രീയ സംസ്കാരവും യുവാക്കളുടെ ആഗ്രഹങ്ങളും കോൺഗ്രസ് ഒരിക്കലും മനസ്സിലാക്കിയില്ല. കോൺഗ്രസിന് ശത്രുതാ മനോഭാവമാണ് എപ്പോഴും.
ഗോവയിലെ സ്വാതന്ത്ര്യ സമരപോരാട്ടം കോൺഗ്രസ് എങ്ങനെയാണ് നശിപ്പിച്ചതെന്ന് കഴിഞ്ഞ ദിവസം താൻ പാർലമെന്റിൽ വിവരിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 15 വർഷം കഴിഞ്ഞാണ് ഗോവയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന കാര്യം പലർക്കും അറിയില്ല. ഇന്ത്യക്ക് ശക്തമായ സൈന്യമുണ്ടായിരുന്നിട്ടും അയയ്ക്കാൻ തയാറായില്ല. ഗോവയെ രക്ഷിക്കാൻ കോൺഗ്രസ് ഒന്നും ചെയ്തില്ല. ഈ രീതിയിലാണ് അവർ ഗോവയോട് പെരുമാറുന്നതെന്നും മോദി പറഞ്ഞു.

Leave a Reply