Sunday, December 5, 2021

മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാനെത്തിയ ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസിനെ കേരളാ പോലീസ്‌ തടഞ്ഞു

Must Read

കുമളി: മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാനെത്തിയ ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസിനെ കേരളാ പോലീസ്‌ തടഞ്ഞു. അണക്കെട്ടിന്റെയും ബേബി ഡാമിന്റെയും സ്‌ഥിതി നേരിട്ട്‌ മനസിലാക്കി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനാണ്‌ എം.പി എത്തിയത്‌. മൂന്ന്‌ ദിവസം മുമ്പ്‌ ജില്ലാ ഭരണകൂടത്തെ അറിയിച്ചപ്പോള്‍ കൃത്യമായ മറുപടി ലഭിച്ചില്ല. എന്നാല്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന്‌ എം.പി പറഞ്ഞു. പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ചെറുസംഘത്തിനു വള്ളക്കടവിലെ വനം വകുപ്പ്‌ അധികൃതര്‍ അനുമതി നല്‍കിയെങ്കിലും ഡാമിന്റെ സുരക്ഷാ ചുമതലയുള്ള കേരള പോലീസ്‌ എം.പിയെ തടയുകയായിരുന്നു. ഡാമിന്റെ സുരക്ഷാ വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നതായി എം.പി ആരോപിച്ചു.

Leave a Reply

Latest News

ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പ്! സ്റ്റിയറിങിന് മുന്നിലെത്തി തല പൊക്കി; പരിഭ്രാന്തി

തൃശൂർ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. കാറിനുള്ളിലെ മീറ്റർ ബോർഡിലാണ് പാമ്പിനെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പുതുക്കാടാണ് സംഭവം.ബിജെപി മണ്ഡലം പ്രസിഡന്റുമാരായ...

More News