Sunday, September 26, 2021

പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിനെതിരെ സാമൂഹ്യ മാധ്യമത്തിലുടെ പ്രസ്താവന നടത്തിയതിന് ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമനെ സിപിഐ പരസ്യമായി താക്കീതു ചെയ്തു

Must Read

തിരുവനന്തപുരം: പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിനെതിരെ സാമൂഹ്യ മാധ്യമത്തിലുടെ പ്രസ്താവന നടത്തിയതിന് ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമനെ സിപിഐ പരസ്യമായി താക്കീതു ചെയ്തു. ശിവരാമന് എതിരെ നടപടിയെടുക്കാനുള്ള സംസ്ഥാന എക്‌സിക്യൂട്ടിവ് തീരുമാനം ഇന്നു ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം അംഗീകരിച്ചു.

ശ്രീനാരായണ ജയന്തി ദിനത്തില്‍ ഇറങ്ങിയ ജനയുഗത്തെ വിമര്‍ശിച്ചുകൊണ്ടാണ് ശിവരാമന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ഗുരുവിന്റെ ഒറ്റക്കോളം പടം മാത്രം നല്‍കിയതിന് എതിരെയായിരുന്നു വിമര്‍ശനം. ശിവരാമനെ താക്കീതു ചെയ്യാനും നടപടി പരസ്യപ്പെടുത്താനുമാണ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനം.

പാര്‍ട്ടി പത്രത്തെ പരസ്യമായി വിമര്‍ശിച്ചതിന് ശിവരാമനോട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശദീകരണം ആരാഞ്ഞിരുന്നു.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News