Thursday, September 23, 2021

ലഹരി മാഫിയയുടെ താവളമായി ഐരാപുരം അക്വഡേറ്റ്; പ്രതികരിക്കുന്നവർക്ക് ഭീഷണി; കുപ്പിയേറും നഗ്നതാപ്രദർശനവും നിത്യസംഭവം; അറിഞ്ഞിട്ടും കണ്ണടച്ച് പോലീസും എക്സൈസും

Must Read

ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠം കോളേജിന് സമീപത്തുള്ള കനാൽ അക്വഡേറ്റിൽ സാമൂഹിക വിരുദ്ധ ശല്യം. രാവിലെ മുതൽ രാത്രി 12 മണി വരെ മദ്യപാനവും ലഹരിമരുന്ന് കച്ചവടവും നടക്കുന്നതായാണ് പരാതി. പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്. ആളൊഴിഞ്ഞ പ്രദേശമായതിനാൽ ദൂരെ ദിക്കുകളിൽ നിന്നു പോലും യുവാക്കൾ എത്തുന്നുണ്ട്.
ലഹരിക്കടിമപ്പെട്ട് ബ്ലൂടൂത്ത് സ്പീക്കറുകൾ ഉപയോഗിച്ച് പാട്ട് വയ്ക്കുകയും തെറി വിളിക്കുകയും പതിവാണ്.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ നഗ്നതാപ്രദർശനം വരെ നടത്തുന്നതായും പരാതിയുണ്ട്. ഒറ്റപ്പെട്ട പ്രദേശമായതിനാൽ പോലീസും എക്സൈസും തിരിഞ്ഞു നോക്കാറില്ല.

മദ്യപിച്ചതിന് ശേഷം കുപ്പികൾ താഴെയുള്ള വീടുകളുടെ മുറ്റത്തേക്കും റോഡിലേക്കും വലിച്ചെറിയുന്നത് ഇവിടെ നിത്യ സംഭവമാണ്.

മഴുവന്നൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശമാണിത്.
അക്വഡക്റ്റിനു മുകളിലൂടെ നേരത്തെ വലിയ വാഹനങ്ങൾ പോയിരുന്നതാണ്.പിന്നീട് ബലക്ഷയമുണ്ടായപ്പോൾ പെരിയാർവാലി അധികൃതർ രണ്ട് ഭാഗത്തും ഇരുചക്രവാഹനങ്ങൾ മാത്രം പോകുന്ന തരത്തിൽ വഴി അടച്ചു. മുകൾ ഭാഗത്തെ കോൺക്രീറ്റ് അറ്റകുറ്റപ്പണി നടത്താത്തതിനാൽ നിറയെ കുഴിയാണ്. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിച്ച് നാട്ടുകാർ പലതവണ യുവാക്കളെ വിരട്ടിയോടിച്ചെങ്കിലും ദിനം പ്രതി യുവാക്കളുടെ എണ്ണം കൂടുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. കുന്നത്തുനാട് എസ്.എച്ച്.ഒ, പെരുമ്പാവൂർ എക്സൈസ് അധികൃതർ പെരിയാർവാലി എക്സി.എഞ്ചിനീയർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ഇതു വഴിയാത്ര നിരോധിക്കുക, പരിസരത്ത് തെരുവ് വിളക്കുകൾ സ്ഥാപിക്കുക, പോലീസ് പട്രോളിംഗ് ഏർപ്പെടുത്തുക തുടങ്ങിയവയാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News