Tuesday, July 27, 2021

‘ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മഹത്വം എനിക്കറിയാം. അവർ തന്ന വാഗ്ദാനങ്ങൾ നിറവേറ്റും, ഉറപ്പു നൽകിയത് തരും. സി.പി.സി അംഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു.’ – ജാക്കി ചാൻ

Must Read

ബെയ്ജിങ് : കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാനുള്ള താത്പര്യം തുറന്നുപറഞ്ഞ് ഹോളിവുഡ് സൂപ്പർ ആക്ഷൻ ഹീറോ ജാക്കി ചാൻ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ബെയ്ജിങിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ചൈന ഫിലിം അസോസിയേഷൻ വൈസ് ചെയർമാൻ കൂടിയായ താരത്തിന്റെ തുറന്നുപറച്ചിൽ. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് അധ്യക്ഷത വഹിച്ച യോഗത്തിൽ നിരവധി ചലച്ചിത്ര പ്രവർത്തകരും പങ്കെടുത്തു.

‘ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മഹത്വം എനിക്കറിയാം. അവർ തന്ന വാഗ്ദാനങ്ങൾ നിറവേറ്റും, ഉറപ്പു നൽകിയത് തരും. സി.പി.സി അംഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു.’ – ജാക്കി ചാൻ വ്യക്തമാക്കി.

വർഷങ്ങളായി കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവിയായ താരം 2013 മുതൽ ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസ് അംഗം കൂടിയാണ്. ചൈനീസ് സർക്കാരിനെതിരെ ഹോങ്കോങ്ങിൽ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളിൽ ചൈനയെ പിന്തുണച്ചുകൊണ്ടുള്ള ജാക്കി ചാന്റെ നിലപാടുകൾ നേരത്തേ വിമർശനങ്ങൾക്കു വിധേയമായിരുന്നു.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News