Tuesday, July 27, 2021

‘മഴ തുടങ്ങിയേപ്പിന്നെ ഞാൻ ഉറങ്ങീട്ടില്ല. ഭയങ്കര തണുപ്പാണ്. ശരീരമാസകലം വേദന. കക്കൂസിൽപോകാൻ ഒരുവഴിയുമില്ല. പേടിച്ച് ഇതിനുളിലിങ്ങനെ ഇരിക്കും. എനിക്ക് വീടുണ്ടാക്കിത്തരാമെന്ന് പറഞ്ഞുവന്നവർ എന്നെ പറ്റിച്ചു. ഉണ്ടായിരുന്ന വീട് പൊളിച്ചു. തണുത്തുവിറച്ച് ചത്തുപോകുമോന്നാണ് ഇപ്പോൾ പേടി’’ – മഴയത്ത് പേടിച്ച് വിറച്ച് മുരിങ്ങ മുത്തശ്ശി

Must Read

ചുളളിയോട്: ‘‘മഴ തുടങ്ങിയേപ്പിന്നെ ഞാൻ ഉറങ്ങീട്ടില്ല. ഭയങ്കര തണുപ്പാണ്. ശരീരമാസകലം വേദന. കക്കൂസിൽപോകാൻ ഒരുവഴിയുമില്ല. പേടിച്ച് ഇതിനുളിലിങ്ങനെ ഇരിക്കും. എനിക്ക് വീടുണ്ടാക്കിത്തരാമെന്ന് പറഞ്ഞുവന്നവർ എന്നെ പറ്റിച്ചു. ഉണ്ടായിരുന്ന വീട് പൊളിച്ചു. തണുത്തുവിറച്ച് ചത്തുപോകുമോന്നാണ് ഇപ്പോൾ പേടി’’. ചുള്ളിയോട് അമ്പലക്കുന്ന് കോളനിയിലെ മുരിങ്ങ മുത്തശ്ശിയുടെ വാക്കുകളിൽ ദൈന്യത നിറയുന്നു. മാനത്ത് കാർമേഘം ഉരുണ്ടുകൂടുമ്പോൾ മുരിങ്ങയും മകൾ ലീലയും പേടിയോടെ കൂരയ്ക്കുള്ളിലേക്ക് വലിയും. ആറുവർഷമായി ഇവരുടെ ജീവിതം ഇരുട്ടിലാണ്.

നെൻമേനി പഞ്ചായത്തിലെ അമ്പലക്കുന്ന് പണിയ കോളനിയിലാണ് ഈ അമ്മയും മകളും. സർക്കാർ അനുവദിച്ച വീടിന്റെ പണി തറയിൽ ഒതുങ്ങിയതോടെയാണ് ഇവരുടെ ജീവിതം ചെറുകൂരയിലായത്. പ്രായത്തിന്റെ അവശതകളുള്ള മുരിങ്ങ മുത്തശ്ശിക്ക് കൂട്ടിരിക്കേണ്ടതിനാൽ ലീലയ്ക്ക് പണിക്കുപോകാൻപോലും പറ്റുന്നില്ല. പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ അടുത്തുള്ള വീടുകളിൽപോയി ഇവർ മടുത്തു. ആറുവർഷംമുമ്പ് സർക്കാർ അനുവദിച്ച വീടിന്റ പണിയേറ്റെടുത്തത് നാലുപേരാണ്. പണി തുടങ്ങാനായി മുമ്പുണ്ടായിരുന്ന വീട് പൊളിച്ചുനീക്കി. തറവരെ കെട്ടി അതുവരെയുള്ള പണവും വാങ്ങി കരാറുകാർ സ്ഥലംവിട്ടു. ട്രൈബൽ പ്രൊമോട്ടറാണ് പണം കൈപ്പറ്റിയതെന്നും വീടുപണിയെക്കുറിച്ച് ചോദിച്ചപ്പോൾ തന്നെ മർദിച്ചെന്നും ലീല പറയുന്നു.

വീടുപണി നടക്കാത്തതിനാൽ ഈ അമ്മയും മകളും ഒറ്റമുറിക്കൂരയിലായി. പാചകവും ഉറക്കവുമെല്ലാം പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയ കൂരയിലാണ്. സിമന്റ് കട്ടകൾ അടുക്കിവെച്ച് അതിനുമുകളിൽ തുണിയും പ്ലാസ്റ്റിക് ഷീറ്റും വലിച്ചുകെട്ടിയ കൂര. വൈദ്യുതിയില്ലാത്ത മുറിയിൽ പകൽ സൂര്യപ്രകാശത്തിൽ തള്ളിനീക്കും. ഇരുട്ടുവീണാൽ മണ്ണെണ്ണവിളക്കിന്റെ അരണ്ടവെളിച്ചത്തിലാണ് ജീവിതം. കാറ്റുവീശിയാൽ പ്ലാസ്റ്റിക് ഷീറ്റ് പറന്നുപോകും. മഴപെയ്താൽ വെള്ളം അകത്തുവരും. ഒരുഭാഗത്ത് അടുപ്പുകൂട്ടി പാചകം. മറ്റൊരുമൂലയിൽ പലകകൾ അടുക്കിവെച്ച് അതിനുമുകളിൽ ഉറക്കം. ശൗചാലയമില്ല. അലക്കാനും കുളിക്കാനും ഇടമില്ല. ആറുവർഷമായി കാണുന്നവരോടെല്ലാം തങ്ങൾക്കറിയാവുന്ന ഭാഷയിൽ ആവലാതികൾ പറഞ്ഞ് ഈ അമ്മയും മകളും ജീവിതം തള്ളിനീക്കുന്നു

Leave a Reply

Latest News

ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം;ടി20 പരമ്പരയും സ്വന്തമാക്കുക ലക്ഷ്യമിട്ട് ശ്രീലങ്കക്കെതിരെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും

കൊളംബോ: ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം. ആദ്യ ടി20യില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല....

More News