Tuesday, June 15, 2021

‘ഒരു മത്സ്യത്തിന് വെള്ളത്തിൽ നിന്ന് മാറിനിൽക്കാൻ കഴിയാത്ത പോലെ എനിക്ക് ദീദിയില്ലാതെ ജീവിക്കാൻ കഴിയില്ല. ദീദിയെന്നോട് ക്ഷമിക്കണം; തൃണമൂൽ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ മുൻ ടിഎംസി എംഎൽഎ സോണാലി ഗുഹ

Must Read

കൊൽക്കത്ത : തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ മുൻ ടിഎംസി എംഎൽഎ സോണാലി ഗുഹ തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മമതയ്ക്ക് കത്തെഴുതി. പാർട്ടി വിട്ടതിന് ക്ഷമ ചോദിച്ചു കൊണ്ടും തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടും ശനിയാഴ്ചയാണ് സോണാലി ഗുഹ കത്തെഴുതിയത്.

“മറ്റൊരു പാർട്ടിയിൽ ചേരാനുള്ള തീരുമാനം തെറ്റായിരുന്നു. അവിടെ എനിക്ക് പൊരുത്തപ്പെട്ടുപോകാൻ കഴിഞ്ഞില്ല. തകർന്ന ഹൃദയത്തോടെയാണ് ഞാൻ ഇത് എഴുതുന്നത്” എന്നവർ കത്തിൽ കുറിച്ചു. ഗുഹ തന്നെയാണ് കത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

‘ഒരു മത്സ്യത്തിന് വെള്ളത്തിൽ നിന്ന് മാറിനിൽക്കാൻ കഴിയാത്ത പോലെ എനിക്ക് ദീദിയില്ലാതെ ജീവിക്കാൻ കഴിയില്ല. ദീദിയെന്നോട് ക്ഷമിക്കണം. താങ്കളെന്നോട് ക്ഷമിച്ചില്ലെങ്കിൽ എനിക്ക് ജീവിക്കാൻ കഴിയില്ല.എന്നെ തിരിച്ചു വരാനനുവദിക്കുക. ശിഷ്ടകാലം നിങ്ങളുടെ വാത്സല്യമെനിക്കനുഭവിക്കണം’, അവർ ബംഗാളിയിൽ എഴുതി.

നാല് തവണ എംഎൽഎയായിരുന്ന ഗുഹ മുഖ്യമന്ത്രിയുടെ നിഴലായി കണക്കാക്കപ്പെട്ടിരുന്ന നേതാവാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അവർ ബിജെപിയിലേക്ക് കൂടുമാറിയത്. ടിഎംസിയുടെ സ്ഥാനാർത്ഥികളുടെ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ടിവി ചാനലുകളിൽ വൈകാരികമായി പ്രതികരിക്കുകയും പാർട്ടി വിട്ട് ബിജെപിയിൽ ചേരുകയുമായിരുന്നു.

Leave a Reply

Latest News

ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്; ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്. ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട്...

More News