Thursday, November 26, 2020

ഹ്യുണ്ടായുടെ ഐ 20 വിപണിയിൽ

Must Read

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച...

​ഹ്യുണ്ടായുടെ ജനപ്രിയ ഹാച്ച്​ബാക്കായ ​െഎ 20യുടെ മൂന്നാം തലമുറ വാഹനം പുറത്തിറക്കി. രണ്ട് പെട്രോളും ഒരു ഡീസൽ എഞ്ചിനും വാഗ്​ദാനം ചെയ്യുന്ന വാഹനം ഹ്യുണ്ടായുടെ ബെസ്​റ്റ്​ സെല്ലറുകളിലൊന്നാണ്​. 6.79 ലക്ഷം രൂപയാണ്​ പുതിയ ​െഎ 20യുടെ പ്രാരംഭ വില. ഏറ്റവും ഉയർന്ന ഒാ​േട്ടാമാറ്റിക്​ വാഹനത്തിന്​ 11.18 ലക്ഷവും ഏറ്റവും കുറഞ്ഞ ഡീസൽ വാഹനത്തിന്​ 8.20 ലക്ഷവുമാണ്​ വില.

2008 ലാണ്​ വാഹനം ആദ്യമായി വിപണിയിലെത്തിയത്​. അതിനുശേഷം മാരുതി സ്വിഫ്​റ്റിനൊപ്പം ജനപ്രിയതയിൽ മുന്നേറാൽ ​െഎ 20ക്ക്​ കഴിഞ്ഞിരുന്നു. ടാറ്റാ ആൽ‌ട്രോസ്, മാരുതി ബലേനോ, ടൊയോട്ട ഗ്ലാൻസ തുടങ്ങി ശക്​തരായ എതിരാളികൾക്കിടയിലേക്കാണ്​ ​െഎ20 വിപണിയിൽ എത്തുന്നത്​. ഇതുവരെ 10000 ബുക്കിങ്​ ലഭിച്ച വാഹനത്തിന്​ വിപണിയിൽ വൻ വരവേൽപ്പ്​ ലഭിക്കുന്നതായാണ്​ സൂചന.

1.2 ലിറ്റർ, നാല് സിലിണ്ടർ നാച്ചുറലി ആസ്​പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്​ ഒന്നാമത്തേത്​. 83 എച്ച്പി കരുത്തും, 115 എൻഎം ടോർകും ഉത്​പാദിപ്പിക്കും. 1.0 ലിറ്റർ, മൂന്ന്​ സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ 120 എച്ച്പി കരുത്തും, 172 എൻഎം ടോർകും ഉത്പാദിപ്പിക്കും. 1.2 ലിറ്റർ എഞ്ചിനിൽ അഞ്ച്​ സ്​പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുകൾ വരും. മാനുവലിനേക്കാൾ 5 എച്ച്പി കൂടുതലാണ്​ ഒാ​േട്ടാമാറ്റികിന്​. 1.0 ലിറ്ററിൽ 7 സ്പീഡ് ഡിസിടി ഗിയർബോക്സും ഒരു ഐഎംടി (ക്ലച്ച്-ലെസ് മാനുവൽ) ഗിയർബോക്സും ലഭിക്കും.100 എച്ച്പി കരുത്തുള്ളതാണ്​ 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ. ഇപ്പോഴുള്ളതുപോലെ പുതിയ ഐ 20 യിലും ആറ്​ സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ എഞ്ചിന് നൽകുന്നുള്ളൂ. 1.2 ലിറ്റർ പെട്രോൾ എഞ്ചിന്​ മാനുവൽ ഗിയർബോക്‌സിൽ 20.35 കിലോമീറ്ററും സിവിടി ഓട്ടോമാറ്റിക്കിൽ 19.65 കിലോമീറ്ററുമാണ്​ മൈലേജ്​. 1.0 ലിറ്റർ ടർബോ പെട്രോളിൽ 20.25ഉം ഡിസിടി ഗിയർ‌ബോക്‌സിൽ 20 കിലോമീറ്ററും ലഭിക്കും. 1.5 ലിറ്റർ ഡീസൽ മാനുവലിൽ 25.2 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ട്. Hyundai has unveiled the third generation of its popular hatchback, the A20. The vehicle, which offers two petrol and one diesel engine, is one of Hyundai’s bestsellers.

Leave a Reply

Latest News

മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ പിറന്നാൾ ആഘോഷം

ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകർപ്പൻ ഡാൻസ്.... മലയാളിയുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകാത്ത മറഡോണയുടെ...

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ‘പിൻവാങ്ങൽ...

ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം

പനജി∙  ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെമുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച രണ്ടു പിഴവുകളാണ് കളി മുംബൈയ്ക്ക് അനുകൂലമാക്കിയത്....

ബംഗാളിലെ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കും: ബിജെപി നേതാവ്

ബിജെപി പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിയാൽ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്ന് ബിജെപി നേതാവ്. ബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് രാജു ബാനർജിയാണ് ഇങ്ങനെ പറഞ്ഞത്. "നോക്കൂ ഈ ദിവസങ്ങളില്‍ എന്താണ് പശ്ചിമ ബംഗാളില്‍ നടക്കുന്നതെന്ന്....

നിർവാർ ചുഴലിക്കാറ്റ്, ചെന്നെെ വിമാനത്താവളം അടച്ചു

ചെന്നെെ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നിർവാർ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ചെന്നെെ വിമാനത്താവളം അടച്ചു. ഇന്ന് രാത്രി ഏഴ് മണി മുതൽ നാളെ പുലർച്ചെ ഏഴ് മണിവരെ വിമനത്താവളം അടച്ചിടുമെന്ന് ഏയർപ്പോർട്ട്...

More News