Saturday, December 5, 2020

‘തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി വർഗീയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു’ -പ്രതിരോധിക്കാനുറച്ച് ടി.ആർ.എസ്

Must Read

കോവി‍ഡ് വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ് മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്

കോവി‍ഡ് വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ്. കോവി‍ഡ് വാക്സിനായ കൊവാക്സിൻ സ്വീകരിച്ച് ദിവസങ്ങൾക്കകമാണ് ഹരിയാന ആരോ​ഗ്യമന്ത്രി അനിൽ വിജിന് രോ​ഗം സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ്...

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു

കൊല്ലം പന്മന പഞ്ചായത്ത് 13ാം വാര്‍ഡായ ചോല വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരണപ്പെട്ടു. സിപിഐഎം സ്ഥാനാര്‍ത്ഥി രാജു രാസ്‌കയാണ് മരിച്ചത്. അര്‍ബുദമാണ് മരണ കാരണം. സ്ഥാനാര്‍ത്ഥി മരിച്ചതിനെ...

ബി.ജെ.പി ആധിപത്യം സ്​ഥാപിക്കുന്നത്​ തെലങ്കാനയിലെ ജനങ്ങൾ തടയും -അസദുദ്ദീൻ ഉവൈസി

ഹൈദരാബാദ്​: സംസ്​ഥാനത്ത്​ ബി.ജെ.പി ആധിപത്യം സ്​ഥാപിക്കുന്നത്​ തെലങ്കാനയിലെ ജനങ്ങൾ തടയുമെന്നുറപ്പുണ്ടെന്ന്​ എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. ഗ്രേറ്റർ ഹൈദരാബാദ്​ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്​ ഫലത്തിന്​ പിന്നാലെ...

ഹൈദരാബാദ്: വരാനിരിക്കുന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജി.എച്.എം.സി) തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി തെലങ്കാനയിൽ വർഗീയ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്)വർകിങ് പ്രസിഡന്‍റ് കെ. താരക രാമ റാവു.

കേന്ദ്രസർക്കാർ ഹൈദരാബാദിനായി ഒരു കാര്യവും ചെയ്തിട്ടില്ല. കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കുന്നത് സംസ്ഥാനമാണെന്നും മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ, നഗരവികസന മന്ത്രി കൂടിയായ റാവു പറഞ്ഞു.
‘സാമൂഹ്യനീതി കാണിക്കേണ്ടത് വാക്കുകളിലൂടെയല്ല, പ്രവൃത്തികളിലൂടെയാണ്. സ്ത്രീകൾക്കും പട്ടികജാതിക്കാർക്കും പട്ടികവർഗ്ഗക്കാർക്കും ഉൾപ്പെടെ എല്ലാവർക്കും ഞങ്ങൾ നീതി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ജി.എച്.എം.സിയുടെ സീറ്റ് വിഭജനം അതിന് തെളിവാണ്. – റാവു പറഞ്ഞു.

‘ഹൈദരാബാദ് തെലങ്കാനയുടെ ഫിനാൻഷ്യൽ എഞ്ചിൻ പോലെയാണ്. ഹൈദരാബാദ് നല്ലതാണെങ്കിൽ തെലങ്കാനയും നല്ലതായിരിക്കും. കർഷകരടക്കം എല്ലാവരും നന്നായിരിക്കും. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിർണായക തിരഞ്ഞെടുപ്പാണ്. കുടിയേറ്റ തൊഴിലാളികളെ സംരക്ഷിച്ചത് സംസ്ഥാന സർക്കാരാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ 95 ശതമാനം ജലപ്രശ്നങ്ങളും പരിഹരിച്ചതായും 2050 വരെ ഹൈദരാബാദിന് കുടിവെള്ളം നൽകുന്ന കാലേശ്വരം റിസർവോയർ നിർമ്മാണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ ഒന്നിനാണ് തെരഞ്ഞെടുപ്പ്. 4 ന് വോട്ടെണ്ണും.

നേരത്തേ ബി.ജെ.പി വിരുദ്ധ മുന്നണി രൂപവത്കരിക്കാൻ ആഹ്വാനവുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു രംഗത്തെത്തിയിരുന്നു. ബി.ജെ.പി വിരുദ്ധ പാർട്ടികളിലെ നേതാക്കൾ കേന്ദ്ര സർക്കാറിനെതിരെ സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ബി.ജെ.പി വിരുദ്ധരായ നേതാക്കളെ പങ്കെടുപ്പിച്ച് ഡിസംബർ രണ്ടാം വാരം ഹൈദരാബാദിൽ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. Hyderabad: In the run-up to the forthcoming Greater Hyderabad Municipal Corporation (GHMC) elections, the BJP is trying to create communal tensions in Telangana, Telangana Rashtra Samithi (TRS) Working President K.S. Taraka Rama

Leave a Reply

Latest News

കോവി‍ഡ് വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ് മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്

കോവി‍ഡ് വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ്. കോവി‍ഡ് വാക്സിനായ കൊവാക്സിൻ സ്വീകരിച്ച് ദിവസങ്ങൾക്കകമാണ് ഹരിയാന ആരോ​ഗ്യമന്ത്രി അനിൽ വിജിന് രോ​ഗം സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ്...

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരിച്ചു

കൊല്ലം പന്മന പഞ്ചായത്ത് 13ാം വാര്‍ഡായ ചോല വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മരണപ്പെട്ടു. സിപിഐഎം സ്ഥാനാര്‍ത്ഥി രാജു രാസ്‌കയാണ് മരിച്ചത്. അര്‍ബുദമാണ് മരണ കാരണം. സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് ഈ വാര്‍ഡില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചേക്കും....

ബി.ജെ.പി ആധിപത്യം സ്​ഥാപിക്കുന്നത്​ തെലങ്കാനയിലെ ജനങ്ങൾ തടയും -അസദുദ്ദീൻ ഉവൈസി

ഹൈദരാബാദ്​: സംസ്​ഥാനത്ത്​ ബി.ജെ.പി ആധിപത്യം സ്​ഥാപിക്കുന്നത്​ തെലങ്കാനയിലെ ജനങ്ങൾ തടയുമെന്നുറപ്പുണ്ടെന്ന്​ എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. ഗ്രേറ്റർ ഹൈദരാബാദ്​ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്​ ഫലത്തിന്​ പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജനാധിപത്യപരമായ രീതിയിൽ ഞങ്ങൾ ബി.ജെ.പിയോട്...

ചരിത്ര തീരുമാനവുമായി ഫിഫ; വനിത കളിക്കാർക്ക്​ പ്രസവാവധി

​സൂറിച്ച്​: വനിത ഫുട്​ബാളർമാരുടെ ക്ഷേമത്തിനായി ചരിത്രപരമായ തീരുമാനവുമായി ഫിഫ. വനിത കളിക്കാർക്ക്​ ചുരുങ്ങിയത്​ 14 ആഴ്​ച പ്രസവാവധി നൽകാനുള്ള തീരുമാനത്തിന്​ ഫിഫ കൗൺസിൽ അംഗീകാരം നൽകി. പ്രസവത്തിന്​ ശേഷം ചുരുങ്ങിയത്​ എട്ടാഴ്​ചയാകും അവധി. അവധി...

വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങി ​ഗുണ്ടാ ആക്രമണത്തിനിരയായ സ്വാലിഹും ഫർഹാനയും

നീതി തേടി സംസ്ഥാന വനിതാ കമ്മീഷനെ സമീപിക്കാനൊരുങ്ങി കോഴിക്കോട് കൊയിലാണ്ടിയിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണത്തിന് ഇരയായ സ്വാലിഹും ഭാര്യ ഫർഹാനയും. പൊലീസ് അന്വേഷണം വൈകുമെന്ന് ഭയന്നാണ് വനിതാ കമ്മീഷനെ സമീപിക്കുന്നത്. പ്രതികളെ പിടികൂടാനാവത്തത്...

More News