Wednesday, December 1, 2021

യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തിൽ ഭര്‍ത്താവിന്റെ അമ്മാവന്‍ അറസ്റ്റില്‍

Must Read

യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തിൽ ഭര്‍ത്താവിന്റെ അമ്മാവന്‍ അറസ്റ്റില്‍. എടവിലങ്ങ് സ്വദേശി സിദ്ധാര്‍ഥനെയാണ് (52) കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ആണെന്ന് സംശയിക്കുന്ന യുവതിയുടെ ഭര്‍ത്താവിനേയും അമ്മയേയും ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചതിനാല്‍ അറസ്റ്റ് ചെയ്യാനായിട്ടില്ല.

ആ​യി​രം​ക​ണ്ണി സ്വ​ദേ​ശി ച​ക്കും​കേ​ര​ന്‍ സു​ദ​ര്‍ശ​നന്റെ മ​ക​ള്‍ ആ​ര്യ​യെ​യാ​ണ്​ (21) ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 26ന് ​ഭ​ര്‍ത്താ​വ് ഷി​ജി​ന്‍ബാ​ബു​വിന്റെ വൂട്ടിൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. സം​ഭ​വത്തെ തുടർന്ന് ആ​ര്യ​യു​ടെ അ​ച്ഛ​ന്‍ സു​ദ​ര്‍ശ​ന​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭ​ര്‍ത്താ​വ് ഷി​ജി​ന്‍ബാ​ബു, അ​മ്മ ഷീ​ബ, അ​മ്മാ​വ​ന്‍ സി​ദ്ധാ​ര്‍ത്ഥ​ന്‍, ഇ​യാ​ളു​ടെ ഭാ​ര്യ പ്ര​സ​ന്ന എ​ന്നി​വ​ര്‍ക്കെ​തി​രെ സ്ത്രീ​ധ​ന​പീ​ഡ​നം, ആ​ത്മ​ഹ​ത്യ​പ്രേ​ര​ണ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള​നു​സ​രി​ച്ച്‌ കേ​സെ​ടു​ത്ത​ത്.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News