Thursday, January 27, 2022

പുല്ലൂക്കര വിഷ്ണുവിലാസം യുപി സ്കൂളിനു സമീപം ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

Must Read

പുല്ലൂക്കര വിഷ്ണുവിലാസം യുപി സ്കൂളിനു സമീപം ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പടിക്കൽ കൂലോത്ത് രതിയെ (51) ആണ് ഭർത്താവ് മോഹനൻ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്. വീടിന്റെ വാതിൽ അകത്തുനിന്നു പൂട്ടിയാണ് കൃത്യം ചെയ്തത്.

വെട്ടാൻ ഉപയോഗിച്ചെന്നു കരുതുന്ന കത്തിയുമായി മോഹനനെ സംഭവ സ്ഥലത്തു നിന്ന് നാട്ടുകാർ പിടികൂടി സ്ഥലത്തെത്തിയ ചൊക്ലി പൊലീസിന് കൈമാറി. കസ്റ്റഡിയിൽ കഴിയുന്ന മോഹനനെ പൊലീസ് ചോദ്യം ചെയ്തു. ഇന്ന് കോടതിയി‍ൽ ഹാജരാക്കും.

ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. രതിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികൾ‍ വാതിൽ ചവിട്ടി പൊളിച്ചാണ് അകത്ത് പ്രവേശിച്ചത്. അപ്പോഴേക്കും രക്തംവാർന്ന് മരിച്ചിരുന്നു.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News