Sunday, September 26, 2021

ചിക്കന്‍ ഫ്രൈ ഉണ്ടാക്കി നല്‍കാത്തതിന്‍റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

Must Read

ബംഗളൂരു: ചിക്കന്‍ ഫ്രൈ ഉണ്ടാക്കി നല്‍കാത്തതിന്‍റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ബംഗളൂരുവിലെ താരബനഹള്ളിയിലാണ് സംഭവം.

30കാ​ര​നാ​യ മു​ബാ​റ​ക് പാ​ഷ​യാ​ണ് ഭാ​ര്യ ഷി​റി​ന്‍ ഭാ​നു(28)​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഓ​ഗ​സ്റ്റ് 18നാ​ണ് സം​ഭ​വം. രാ​ത്രി ചി​ക്ക​ന്‍ ഫ്രൈ ​ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് മു​ബാ​റ​ക് ഭാ​ര്യ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ല്‍ വൈ​കു​ന്നേ​രം വീ​ട്ടി​ലെ​ത്തി​യ മു​ബാ​റ​ക് ചി​ക്ക​ന്‍ ഫ്രൈ ​ഉ​ണ്ടാ​ക്കി​യ​താ​യി ക​ണ്ടി​ല്ല. ഇ​തേ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ള്‍ ഭാ​ര്യ ദേ​ഷ്യ​പ്പെ​ട്ടു സം​സാ​രി​ച്ചു. ഇ​തോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ മു​ബാ​റ​ക് കൈ​യി​ല്‍ കി​ട്ടി​യ മ​ര​വ​ടി ഉ​പ​യോ​ഗി​ച്ച് ഷി​റി​ന്‍റെ ത​ല​യ്ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഷി​റി​ൻ സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​രി​ച്ചു. തു​ട​ര്‍​ന്ന് മു​ബാ​റ​ക് ഭാ​ര്യ​യു​ടെ മൃ​ത​ദേ​ഹം ചാ​ക്കി​ല്‍ കെ​ട്ടി ചി​ക്ക​ര​ബ​ന​വ​ര ത​ടാ​ക​ത്തി​ല്‍ ഉ​പേ​ക്ഷി​ച്ചു. ഈ ​സ​മ​യം കു​ട്ടി​ക​ള്‍ വീ​ട്ടി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഭാ​ര്യ വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ങ്ങി​പ്പോ​യെ​ന്ന് ഇ​യാ​ള്‍ ബ​ന്ധു​ക്ക​ളോ​ടു പ​റ​ഞ്ഞു. ഇ​തി​ല്‍ സം​ശ​യം തോ​ന്നി​യ ഷി​റി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ആ​ദ്യം ചോ​ദ്യം ചെ​യ്യ​ലി​ല്‍ മു​ബാ​റ​ക് കു​റ്റം നി​ഷേ​ധി​ച്ചു. എ​ന്നാ​ല്‍ തി​ങ്ക​ളാ​ഴ്ച സൊ​ല​ദേ​വ​ന​ഹ​ള്ളി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ മു​ബാ​റ​ക് കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News