Thursday, July 29, 2021

ഭാര്യയെക്കൊണ്ട് ശരീരഭാഗങ്ങള്‍ നക്കിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍

Must Read

ഭാര്യയെക്കൊണ്ട് ശരീരഭാഗങ്ങള്‍ നക്കിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍. തൃശൂര്‍ സ്വദേശിയായ നിര്‍മല്‍ മോഹനാണ് അറസ്റ്റിലായത്. സംഭവത്തില്‍ ഭാര്യ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഭര്‍ത്താവ് നിര്‍മല്‍ അറസ്റ്റിലായത്. വിവാഹത്തിന് ശേഷം ബാംഗ്ലൂരിലേക്ക് താമസം മാറിയ ശേഷം ഭര്‍ത്താവായ നിര്‍മല്‍ മോഹൻ നിരന്തരം ഉപദ്രവിക്കുകയും കാല്‍ അടക്കമുള്ള ശരീരഭാഗങ്ങള്‍ നിര്‍ബന്ധിച്ച് നക്കിച്ചെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പീഡനം സഹിക്കവയ്യാതെ നാട്ടിലെത്തിയ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നാട്ടിലെത്തിയ ശേഷവും ഭര്‍ത്താവ് യുവതിയുടെ വീട്ടിലെത്തി യുവതിയെയും ബന്ധുക്കളെയും ആക്രമിച്ചതായും പരാതിയില്‍ പറയുന്നു. ബാംഗ്ലൂരിൽ ഒരുമിച്ച് താമസിക്കുമ്പോഴാണ് നിർമൽ മോഹൻ ഭാര്യയെ ഉപദ്രവത്തിന് ഇരയാക്കിയത്.

ഭർത്താവ് ലഹരിമരുന്നിന്ന് അടിമയാണെന്നും നിരവധി തവണ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. മുഖത്ത് അടിക്കുകയും വയറിൽ ചവിട്ടുകയും ചെയ്തിട്ടുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. ഉപദ്രവത്തിനൊപ്പം നിർബന്ധിച്ച് കാൽ അടക്കമുള്ള ശരീര ഭാഗങ്ങൾ നക്കിക്കുക പതിവായിരുന്നെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം നടത്തുകയും നിർമൽ മോഹനെ അറസ്റ്റ് ചെയ്ത് പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Leave a Reply

Latest News

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ. കോടതിയിൽ വ്യാജമായി പ്രാക്ടീസ് നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ ഹൈക്കോടതിയിൽ...

More News