Friday, June 25, 2021

ഭാര്യയെ കടിച്ചതിന് അയൽവാസിയുടെ വളർത്തുനായയെ വെടിവെച്ച് കൊന്ന ഭർത്താവ് അറസ്റ്റിൽ

Must Read

ഭോപ്പാൽ: ഭാര്യയെ കടിച്ചതിന് അയൽവാസിയുടെ വളർത്തുനായയെ വെടിവെച്ച് കൊന്ന ഭർത്താവ് അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ഇന്നലെ രാത്രിയാണ് സംഭവം. 53കാരനായ നരേന്ദ്ര വിശ്വയ്യയാണ് അറസ്റ്റിലായത്.

നായയെ സൂക്ഷിക്കണമെന്നും അത് തങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും വിശ്വയ്യ ഉടമയോട് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഉടമ നായയെ കെട്ടിയിടാനൊന്നും തയ്യാറായില്ല. കഴിഞ്ഞ ദിവസം നായ ഇയാളുടെ ഭാര്യയെ കടിച്ചതോടെ വിശ്വയ്യ പ്രകോപിതനാവുകയായിരുന്നു.

കഴുത്തിൽ വെടിയേറ്റ നായ സംഭവ സ്ഥലത്ത് വെച്ച് തന്നെ ചത്തിരുന്നു. നായ പ്രദേശവാസികൾക്കെല്ലാം ബുദ്ധിമുട്ടാണെന്നും പലരേയും കടിച്ചിട്ടുണ്ടെന്നും ഭയന്നിട്ട് ആരും പുറത്ത് പറയാത്തതാണെന്നും കുറ്റസമ്മതം നടത്തിയ ശേഷം വിശ്വയ്യ പോലീസിനോട് പറഞ്ഞു. നരേന്ദ്രയുടെ പരാതി അന്വേഷിച്ച് സത്യമാണെന്ന് തിരിച്ചറിഞ്ഞതോടെ നായയുടെ ഉടമയ്‌ക്കെതിരേയും പോലീസ് കേസെടുത്തു

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News