Wednesday, October 27, 2021

പൂനയിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

Must Read

പൂനയിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കൊല്ലം സ്വദേശിനി പ്രീതി(29)യെയാണ് ബുധനാഴ്ച ഭർത്താവിന്‍റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, യുവതിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തുവന്നിരുന്നു.

പ്രീ​തി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ഭ​ർ​ത്താ​വ് അ​ഖി​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഖി​ലി​ന്‍റെ അ​മ്മ​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടു ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽനി​ന്നു മ​ക​ൾ​ക്കു ക്രൂ​ര​മ​ർ​ദ​ന​മേ​റ്റി​രു​ന്ന​താ​യി പ്രീ​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു. പ്രീ​തി​യു​ടെ ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​ത്തി​ന്‍റെ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

അ​ഞ്ച് വ​ർ​ഷം മു​ൻ​പാ​യി​രു​ന്നു പ്രീ​തി​യു​ടെ​യും അ​ഖി​ലി​ന്‍റെ​യും വി​വാ​ഹം. ഏ​ക​ദേ​ശം 85 ല​ക്ഷം രൂ​പ​യും 120 പ​വ​നും സ്ത്രീ​ധ​ന​മാ​യി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് അ​ഖി​ലും അ​മ്മ​യും നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പ്രീ​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News