Thursday, May 13, 2021

ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളലേൽപിച്ച ഭർത്താവ് അറസ്റ്റിൽ

Must Read

മല്ലപ്പള്ളി ∙ ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളലേൽപിച്ച ഭർത്താവ് അറസ്റ്റിൽ. ചെങ്ങരൂർ അരീക്കൽ തെക്കേതിൽ ദിലീപ് ജോണിനെ (42) ആണ് കീഴ്‌വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തത്. വളർത്തു നായയ്ക്ക് ഭക്ഷണം കൊടുത്തില്ലെന്നു പറഞ്ഞ് ഇയാൾ ഭാര്യ സുമ ബാബുവുമായി ആദ്യം വഴക്കിട്ടു. പിന്നീട് അടുക്കളയിലെത്തി ചോറ് വയ്ക്കാൻ വച്ച കലത്തിൽ നിന്നു തിളച്ച വെള്ളമെടുത്ത് സുമയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നെഞ്ചിനും കൈക്കും പൊള്ളലേറ്റ സുമയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിലീപ് എറിഞ്ഞ കലം കൊണ്ട് സുമയുടെ നെറ്റിക്കും പരുക്കുണ്ട്. കീഴ്‌വായ്പൂര് പൊലീസ് ഇൻസ്പെക്ടർ സി.ടി.സഞ്ജയ്‌, എസ്ഐമാരായ ശ്യാംകുമാർ, എം.ജെ.ഷിബു, സിപിഒമാരായ അരുൺ, രഞ്ജിത് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

English summery

Husband arrested for burning wife’s body with boiling water

Leave a Reply

Latest News

തമിഴ്നാട്ടിലെ മധുരയിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു

മധുര: തമിഴ്നാട്ടിലെ മധുരയിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. കൊല്ലം വെളിയം സ്വദേശി എൻ. ധനപാൽ, ജലജ ധനപാൽ എന്നിവരാണ് മരിച്ചത്. വി​ശാ​ഖ​പ​ട്ട​ണ​ത്ത് സ്ഥി​ര​താ​മ​സ​മാ​ക്കി​യ കു​ടും​ബം നാ​ട്ടി​ലേ​ക്ക്...

More News