Thursday, July 29, 2021

അവിഹിതബന്ധം ആരോപിച്ച് ഭാര്യയെ പരസ്യമായി നഗ്നയാക്കി നടത്തിക്കുകയും ഇതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവും കൂട്ടാളികളും അറസ്റ്റിൽ

Must Read

അഹമ്മദാബാദ്: അവിഹിതബന്ധം ആരോപിച്ച് ഭാര്യയെ പരസ്യമായി നഗ്നയാക്കി നടത്തിക്കുകയും ഇതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവും കൂട്ടാളികളും അറസ്റ്റിൽ. ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ഭർത്താവിന് ഒപ്പമുണ്ടായിരുന്ന 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ ഭൂരിഭാഗവും ഭർത്താവിന്റെ ബന്ധുക്കളാണ്.

ജൂലായ് ആറിനാണ് സംഭവം നടന്നത്.യുവതിയെ ഭർത്താവും സംഘവും ചേർന്ന് മർദ്ദിക്കുകയും വിവസ്ത്രയാക്കി വലിച്ചിഴയ്ക്കുകയും ചെയ്തു. ശിക്ഷയെന്ന നിലയിൽ യുവതിയെക്കൊണ്ട് ഭർത്താവിനെ തോളിലേറ്റിക്കുകയും ചെയ്തു. ഈ അടുത്ത് യുവതി മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടാൻ ശ്രമിച്ചിരുന്നു. ഭർത്താവും ബന്ധുക്കളും ചേർന്നാണ് അന്ന് ഇവരെ പിടികൂടി തിരിച്ചെത്തിച്ചത്.

വീഡിയോയിൽ പ്രത്യക്ഷപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. പ്രതികൾക്കെതിരെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിനും വീഡിയോ പ്രചരിപ്പിച്ചതിന് ഐടി നിയമം ഉപയോഗിച്ചും കേസെടുത്തു.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News