Friday, June 25, 2021

‘വിശക്കുന്നു, മനുഷ്യനെ പോലെ വിശക്കുന്നു’; മരിക്കുന്നതിന് മുന്‍പ് റൂബി പങ്കുവച്ചത്!!
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് റൂബി പോസ്റ്റ് ചെയ്ത വാക്കുകൾ സോഷ്യൽ മീഡിയയിൽ നോവാകുന്നു

Must Read

തിരുവനന്തപുരം : ‘വിശക്കുന്നു, മനുഷ്യനെ പോലെ വിശക്കുന്നു’ എന്ന് ഈ മാസം 19ന് ഫേസ്ബുക്കില്‍ റൂബി പോസ്റ്റ് ചെയ്ത വാക്കുകൾ സോഷ്യൽ മീഡിയയിൽ നോവാകുന്നു. പ്രതിന്ധികളെല്ലാം തരണം ചെയ്യാന്‍ മടിയില്ലാത്ത റൂബി മരണത്തിലേക്ക് പോവുകയാണെന്ന സൂചനയായിരുന്നു ഈ വാക്കുകളെന്നു സുഹൃത്തുക്കൾക്ക് പോലും മനസിലാക്കാൻ കഴിഞ്ഞില്ല.

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് റൂബിയുടെ മരണവാർത്ത ഞെട്ടലോടെയാണ് സഹപ്രവർത്തകർ കേട്ടത്. തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിലെ വാടക വീട്ടിലാണ് റൂബിയെയും സുഹൃത്ത് സുനിലിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

പാങ്ങപ്പാറയിലെ വാടക വീട്ടിലാണ് റൂബിയെയും സുഹൃത്ത് സുനിലിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ സുനില്‍ സുഹൃത്തിനെ വിളിച്ച്‌ റൂബി തൂങ്ങിമരിച്ചെന്നും താന്‍ ഉടന്‍ മരിക്കുമെന്നും അറിയിച്ചു. ഇതോടെ സുഹൃത്ത് ശ്രീകാര്യം പൊലീസിനെ വവരമറിയിച്ചു. തുടര്‍ന്നു പൊലീസെത്തി വീടിന്റെ കതക് പൊളിച്ചു അകത്തു കടന്നപ്പോള്‍ റൂബിയെ താഴത്തെ മുറിയിലും സുനിലിനെ മുകളിലത്തെ മുറിയിലും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News