Thursday, January 27, 2022

ഇത്തവണ ഓണം ബംപറിൽ ‘ഉടുപ്പ് അണിയിക്കൽ’ വ്യാപകമായതോടെ മണ്ണിൽ വീണത് ലക്ഷക്കണക്കിനു പ്ലാസ്റ്റിക് കവറുകൾ

Must Read

ഒന്നരമാസം കയ്യിലിരിക്കുമ്പോൾ അച്ചടി തേഞ്ഞുമാഞ്ഞു പോകാതിരിക്കാൻ ബംപർ ടിക്കറ്റുകൾ പ്രത്യേകം കവറിലാക്കണമെന്ന് ലോട്ടറി ഏജന്റുമാർ. 300 രൂപ വില വരുന്ന ബംപർ ലോട്ടറി ടിക്കറ്റ് നശിച്ചു പോകുമെന്നു ഭയന്ന് ഏജന്റുമാർ ഓരോന്നും പ്രത്യേകം പ്ലാസ്റ്റിക് കവറിലിട്ടാണു സൂക്ഷിക്കുന്നതു വിൽക്കുന്നതും. ഇങ്ങനെ ലക്ഷക്കണക്കിനു കവറുകളാണ് ഓണം ബംപർ മൂലം നാട്ടിലിറങ്ങിയത്. ബംപർ ലോട്ടറികൾ പ്ലാസ്റ്റിക് കവറിലാക്കുന്ന പരിപാടി തുടങ്ങിയതു വൻകിട ഏജൻസികളാണ്.

കവറിനു പുറത്ത് ഏജൻസിയുടെ പേര് അച്ചടിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധം വന്നതോടെ ലോട്ടറി വകുപ്പ് ഇടപെടുകയും ഏജൻസികൾ പ്ലാസ്റ്റിക് കവർ ഒഴിവാക്കുകയും ചെയ്തു പലപ്പോഴും ബംപർ ടിക്കറ്റുകൾ വിൽപനയ്ക്കിടെ മഴ നനഞ്ഞും വിയർപ്പു കൊണ്ടും മറ്റും നശിച്ചു ലോട്ടറി വിൽപനക്കാർക്കു നഷ്ടമുണ്ടായതോടെ ഏജന്റുമാർ പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ചു തുടങ്ങി.


35 പൈസയാണു വില. ഇത്തവണ ഓണം ബംപറിൽ ഈ ‘ഉടുപ്പ് അണിയിക്കൽ’ വ്യാപകമായതോടെയാണു ലക്ഷക്കണക്കിനു പ്ലാസ്റ്റിക് കവർ മണ്ണിൽ വീണത്. കൂട്ടത്തിൽ ചില വലിയ ഏജൻസികളും പേര് അച്ചടിക്കാത്ത കവറിലിട്ടു ലോട്ടറി നൽകി. ഇതിനു പരിഹാരവും ഏജന്റുമാർ തന്നെ നിർദേശിക്കുന്നു. ഭൂമിക്കു ഹാനികരമല്ലാത്ത തരത്തിലുള്ള കവറുകൾ ലോട്ടറി വകുപ്പു തന്നെ കണ്ടെത്തി ബംപറുകളെ

‘ഉടുപ്പ്’ അണിയിക്കണമെന്നാണ് ആവശ്യം. ‌മറ്റു ലോട്ടറികളെക്കാൾ സമ്മാനത്തുകയുടെ ശതമാനം പൊതുവേ കുറവായ ബംപറുകളിൽ കവർ ഏർപ്പെടുത്തിയാലും വകുപ്പിനു നഷ്ടമുണ്ടാകില്ലെന്നു ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് പ്രതിനിധി പി.പി.ആന്റസ് പറഞ്ഞു.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News