Monday, July 26, 2021

അസമിൽ നിന്നു കേരളത്തിലേക്ക് മനുഷ്യക്കടത്ത്; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം 18 പേരെ അസം പൊലീസ് പിടികൂടി

Must Read

തിരുവനന്തപുരം∙ അസമിൽ നിന്നു കേരളത്തിലേക്ക് യുവതികളെ കടത്തി പെൺവാണിഭം നടത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം 18 പേരെ അസം പൊലീസ് പിടികൂടി. 9 സ്ത്രീകളും 9 പുരുഷന്മാരും ഉൾപ്പെട്ട സംഘമാണ് പിടിയിലായത്. നടത്തിപ്പുകാരായ മുസാഹുൾ ഹഖ്, റബുൾ ഹുസൈൻ എന്നിവരും പിടിയിലായി.

തമ്പാനൂർ, മെഡിക്കൽ കോളജ് ഭാഗത്തെ ലോഡ്ജുകളിൽ നിന്നു പിടികൂടിയ സംഘത്തെ ഇന്ന് അസമിലേക്ക് കൊണ്ടു പോകും. ലോക്ഡൗൺ സമയത്ത് കെട്ടിട നിർമാണ തൊഴിലിന്റെ പേരിലായിരുന്നു മനുഷ്യകടത്ത്. തമ്പാനൂർ, മെഡിക്കൽകോളജ് ഭാഗങ്ങളിലെ ലോഡ്ജുകളിൽ അസം പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News