Tuesday, July 27, 2021

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: തൃശൂർ വൃദ്ധസദനത്തിന്റെ
പ്രവർത്തനം സാമൂഹികനീതി വകുപ്പ് നിരീക്ഷിക്കും

Must Read


തൃശൂർ :- തൃശൂർ സർക്കാർ വൃദ്ധമന്ദിരത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് സാമൂഹിക നീതി വകുപ്പിന്റെ നിരീക്ഷണമുണ്ടാകുമെന്ന് സാമൂഹികനീതി വകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷന് ഉറപ്പു നൽകി.
മാസത്തിലൊരിക്കൽ ജില്ലാ സാമൂഹിക നീതി ഓഫീസർ സ്ഥാപനം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി യഥാസമയം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഡയറക്ടർ അറിയിച്ചു. ഇതിനാവശ്യമായ നിർദ്ദേശം ജില്ലാ ഉദ്യോഗസ്ഥന് നൽകിയിട്ടുണ്ട്.
മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഇടപെടലിന്റെ ഫലമായാണ് വൃദ്ധമന്ദിരത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരാതി സാമൂഹിക നീതി വകുപ്പ് ഡയറക്ടർ പരിശോധിച്ചത്.
സ്ഥാപനത്തിലെ ചില അന്തേവാസികൾ ചേർന്ന് മറ്റൊരു അന്തേവാസിയായ പീറ്റർ എന്ന രാജാമണിയെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്. പീറ്ററിനെ പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെന്നും പരാതിയിലുണ്ടായിരുന്നു.
മാനസിക വിഭ്രാന്തിയോടെ പെരുമാറിയതു കൊണ്ടാണ് അന്തേവാസിക്ക് മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകിയതെന്ന് ഡയറക്ടർ കമ്മീഷനെ അറിയിച്ചു. ആർ ഡി ഒ യുടെ അനുമതിയോടെ പീറ്ററെ ചെന്നായിപ്പാറയിലുള്ള ദിവ്യഹൃദയാശ്രമത്തിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പീറ്ററെ മർദ്ദിച്ച അന്തേവാസികൾക്കെതിരെ നടപടി വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം. പീറ്റർ സ്ത്രീകൾക്കുനേരെ മാനസിക വിഭ്രാന്തിയോടെ പെരുമാറിയത് തടയാനാണ് തങ്ങൾ ശ്രമിച്ചതെന്ന് ആരോപണ വിധേയരായ അന്തേവാസികൾ ജില്ലാ സാമൂഹിക നീതി ഓഫീസർക്ക് മൊഴി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്ഥാപനത്തിലെ പ്രവർത്തനങ്ങളെ കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ സൂപ്രണ്ടിനെ മാറ്റി നിയമിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
സ്ഥാപനത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് ജില്ലാ സാമൂഹിക നീതി ഓഫീസർക്കും വൃദ്ധസദനം സൂപ്രണ്ടിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വൃദ്ധസദനങ്ങൾക്കായുള്ള മാനേജ്മെന്റ് മാന്വൽ പ്രകാരം സ്ഥാനത്തിന്റെ പ്രവർത്തനം വിലയിരുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News