Wednesday, December 2, 2020

5 ജി ഹുവാവെയുടെ പുതിയ മൂന്ന് മോഡലുകള്‍ കൂടി ഇപ്പോള്‍ ലോക വിപണിയില്‍

Must Read

വിചാരണക്കോടതി ജഡ്ജിയെ മാറ്റണം; നടിയെ അക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡൽഹി: നടിയെ അക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായാണ് സർക്കാർ പരമോന്നത കോടതിയെ സമീപിച്ചത്....

ആൺകുഞ്ഞ് ജനിക്കാത്തതിൽ വിരോധം; അമ്മ ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി മുൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു

മുംബൈ:മഹാരാഷ്ട്രയിലെ ബാരാമതിയിൽ ആൺകുഞ്ഞ് ജനിക്കാത്തതിലെ വിരോധം കാരണം അമ്മ ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി മുൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. ബാരാമതിയിലെ ചാന്ദ്നഗറിലാണ്...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിനങ്ങളില്‍ സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിനങ്ങളില്‍ സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാര്‍ശയെ തുടര്‍ന്ന് നികുതി വകുപ്പാണ്...

ഹുവാവെയുടെ പുതിയ മൂന്ന് മോഡലുകള്‍ കൂടി ഇപ്പോള്‍ ലോക വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നു . Mate 40,Mate 40 Pro, Mate 40 Pro+ എന്നി മോഡലുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .സ്റ്റൈലിഷ് രൂപകല്പനയിലാണ് ഈ രണ്ടു മോഡലുകളും ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 5ജി സപ്പോര്‍ട്ട് ഈ ഫോണുകള്‍ക്ക് ലഭിക്കുന്നതാണ് .Mate 40 Pro+ ഫോണുകള്‍ക്ക് 4കെ ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത് .മറ്റു പ്രധാന സവിശേഷതകള്‍ നോക്കാം .

ഹുവാവെ Mate 40 -സവിശേഷതകള്‍

ഡിസ്‌പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 6.5 ഇഞ്ചിന്റെ ഫുള്‍ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാര്‍ട്ട് ഫോണുകള്‍ Kirin 9000E പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത് .അതുപോലെ തന്നെ 5ജി സപ്പോര്‍ട്ട് ഹുവാവെയുടെ ഈ ഫോണുകളില്‍ ലഭ്യമാകുന്നതാണു് .ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ ലഭ്യമാകുന്നതാണു് .

ഹുവാവെ Mate 40 ഫോണുകള്‍ക്ക് ട്രിപ്പിള്‍ പിന്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നത് .50 മെഗാപിക്സല്‍ പ്രൈമറി സെന്‍സറുകള്‍ + 16 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സറുകള്‍ + 8 മെഗാപിക്സല്‍ (ടെലിഫോട്ടോ ലെന്‍സുകള്‍) ട്രിപ്പിള്‍ പിന്‍ ക്യാമറകളും കൂടാതെ 4,200mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകള്‍ കാഴ്ക്കവെക്കുന്നുണ്ട് .കൂടാതെ 40W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ആകുന്നതാണ് .എന്നാല്‍ ഈ ഫോണുകളില്‍ വയര്‍ലെസ്സ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ആകില്ല .

ഹുവാവെ Mate 40 പ്രൊ,40 പ്രൊ പ്ലസ് -സവിശേഷതകള്‍

ഡിസ്‌പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 6.76 ഇഞ്ചിന്റെ 2K curved OLED ഡിസ്‌പ്ലേയിലാണ് ഈ ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാര്‍ട്ട് ഫോണുകള്‍ 5nm Kirin 9000 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത് .അതുപോലെ തന്നെ 5ജി സപ്പോര്‍ട്ട് ഹുവാവെയുടെ ഈ ഫോണുകളില്‍ ലഭ്യമാകുന്നതാണു് .ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ ലഭ്യമാകുന്നതാണു് . ഇതേ ഫീച്ചറുകള്‍ തന്നെയാണ് മേറ്റ് 40 പ്രൊ പ്ലസ് ഫോണുകള്‍ക്കും ഉള്ളത് .എന്നാല്‍ Mate 40 പ്രൊ പ്ലസ് ഫോണുകള്‍ 12 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .

ഹുവാവെ Mate 40 പ്രൊ ഫോണുകള്‍ ക്വാഡ് ക്യാമറ സെറ്റപ്പിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .50 മെഗാപിക്സല്‍ + 20 മെഗാപിക്സല്‍ + 12 മെഗാപിക്സല്‍ + ഡെപ്ത് സെന്‍സറുകള്‍ എന്നിവയാണ് പിന്നില്‍ നല്‍കിയിരിക്കുന്നത് .അതുപോലെ തന്നെ ഹുവാവെ Mate 40 പ്രൊ പ്ലസ് ഫോണുകളും 50 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .50 മെഗാപിക്സല്‍ + 12 മെഗാപിക്സല്‍ + 8 മെഗാപിക്സല്‍ + 20 മെഗാപിക്സലിന്റെ പിന്‍ ക്യാമറകളാണ് ഇതിനുള്ളത് .

ഈ രണ്ടു സ്മാര്‍ട്ട് ഫോണുകളും 4400mah ന്റെ ബാറ്ററി(50W ഫാസ്റ്റ് wireless charging കൂടാതെ 66W ഫാസ്റ്റ് wired charging) ലൈഫാണ് കാഴ്ചവെക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കില്‍ ഹുവാവെ മേറ്റ് 40 സീരിയസ്സ് ആരംഭിക്കുന്നത് Euro 999 മുതലാണ് .അതായത് ഇന്ത്യന്‍ വിപണിയില്‍ കണ്‍വെര്‍ട്ട് ചെയ്യുമ്ബോള്‍ ഏകദേശ വില 86000 രൂപയ്ക്ക് അടുത്തുവരുംHuawei has launched three new models in the global market. The Mate 40, Mate 40 Pro and Mate 40 Pro + models are now available in the market.

Leave a Reply

Latest News

വിചാരണക്കോടതി ജഡ്ജിയെ മാറ്റണം; നടിയെ അക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡൽഹി: നടിയെ അക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായാണ് സർക്കാർ പരമോന്നത കോടതിയെ സമീപിച്ചത്....

ആൺകുഞ്ഞ് ജനിക്കാത്തതിൽ വിരോധം; അമ്മ ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി മുൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു

മുംബൈ:മഹാരാഷ്ട്രയിലെ ബാരാമതിയിൽ ആൺകുഞ്ഞ് ജനിക്കാത്തതിലെ വിരോധം കാരണം അമ്മ ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി മുൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. ബാരാമതിയിലെ ചാന്ദ്നഗറിലാണ് സംഭവം. ഉച്ചയ്ക്ക് കുഞ്ഞിനൊപ്പം ഉറങ്ങാൻ കിടന്നതാണെന്നും...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിനങ്ങളില്‍ സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിനങ്ങളില്‍ സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാര്‍ശയെ തുടര്‍ന്ന് നികുതി വകുപ്പാണ് സംസ്ഥാനത്ത് മൂന്നു ഘട്ടമായി ഡ്രൈ ഡേ...

2020ൽ ഇൻ്റർനെറ്റിൽ ഇതുവരെ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ആളുകളുടെ പട്ടിക

മുംബൈ: 2020 കടന്നുപോകാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. രാഷ്ട്രീയം, സാംസ്‌കാരികം, ക്രിക്കറ്റ്, സിനിമ തുടങ്ങിയ പ്രമുഖമായ മേഖലകളില്ലെല്ലാം നിരവധി വിവാദങ്ങള്‍ക്കും വിടവാങ്ങലുകള്‍ക്കുമെല്ലാം ഈ വര്‍ഷം സാക്ഷ്യം വഹിച്ചു. ഇപ്പോഴിതാ ഈ...

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടത്തിൽ 1,722 പ്രശ്നബാധിത ബൂത്തുകൾ

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിൽ 1,722 പ്രശ്നബാധിത ബൂത്തുകൾ. ഈ മാസം എട്ടിന് നടക്കുന്ന ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി...

More News