വരാത്ത ട്രെയിനിന് എങ്ങനെ പച്ചക്കൊടി കാട്ടും; പിണറായിയെ വെട്ടി യെച്ചൂരി

0

ന്യൂ​ഡ​ൽ​ഹി: സി​പി​എം പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സ് അ​ജ​ണ്ട​യി​ൽ സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​ക്ക് പ​ച്ച​ക്കൊ​ടി കാ​ട്ടി​യി​ട്ടി​ല്ലെ​ന്നും വ​രാ​ത്ത ട്രെ​യി​നി​ന് എ​ങ്ങ​നെ പ​ച്ച​ക്കൊ​ടി കാ​ട്ടു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

സി​ൽ​വ​ർ​ലൈ​ൻ അ​ജ​ണ്ട​യി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്യേ​ണ്ട ആ​വ​ശ്യം അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും യെ​ച്ചൂ​രി ഡ​ൽ​ഹി​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കേ​ന്ദ്ര​സ​ർ​ക്കാ​രും സം​സ്ഥാ​ന​സ​ർ​ക്കാ​രും ത​മ്മി​ൽ നി​ല​വി​ൽ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ത്തി വ​രി​ക​യാ​ണ്. അ​ത് പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലാ​ണ്. ഇ​പ്പോ​ഴ​തി​ന് പ​ച്ച​ക്കൊ​ടി കാ​ട്ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും യെ​ച്ചൂ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട് പോ​കാ​നു​ള്ള അ​നു​മ​തി​യാ​ണ് പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സ് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞി​രു​ന്നു.

Leave a Reply