Thursday, September 23, 2021

അബ്ദുള്ളയുടെ ഭാഗ്യത്തെ എങ്ങനെ വിശേഷിപ്പിക്കണം? ആനഭാഗ്യമെന്നുതന്നെ. അതില്ലെങ്കിൽ ആനയുടെ കാൽച്ചുവട്ടിൽ ചെന്നുവീണിട്ടും അക്കഥ വിവരിക്കാൻ അദ്ദേഹത്തിനിപ്പോൾ എങ്ങനെ കഴിയും!

Must Read

കാട്ടാനയുടെ മുൻപിൽനിന്ന് ഭാഗ്യംകൊണ്ടാണ് തണ്ണിക്കടവ് തോട്ടേക്കാടൻ അബ്ദുള്ള രക്ഷപ്പെട്ടത്. സംഭവം വിവരിക്കുന്നതിനിടിയിലും അദ്ദേഹത്തിന് പേടി മാറുന്നില്ല. വ്യാഴാഴ്ച പുലർച്ചെ ആറോടെ കോറിപ്പടിയിലെ പള്ളിയിൽ നിസ്കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്നു അബ്ദുള്ള.

ചെറിയ ഇറക്കമുണ്ട്. കുറച്ചു മുന്നോട്ടുചെന്നതേയുള്ളൂ. മുന്നിലതാ കാട്ടാന. ആകെ പരിഭ്രമിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ ബൈക്ക് മറിഞ്ഞ് തെറിച്ചുവീണത് ആനയുടെ തൊട്ട് മുൻപിലേക്ക്. തുമ്പിക്കൈ തന്റെ നേർക്ക് നീളുന്നത് അബ്ദുള്ള കണ്ടു. എന്നാൽ അല്പനേരംനിന്ന കാട്ടാന മനസ്സലിഞ്ഞെന്നപോലെ നിശബ്ദനായി വനത്തിലേക്ക് കടന്നുപോയി. അബ്ദുള്ളയ്ക്കപ്പോൾ രണ്ടാം ജന്മമെന്ന പോലെ. വീഴ്ചയിൽ കാലിന്റെ രണ്ട് മുട്ടിനും പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News