Monday, July 26, 2021

ബവ്റിജസ് കോർപറേഷന്റെ വെബ്സൈറ്റിൽ നിന്ന് ഇഷ്ട ബ്രാൻഡ് തിരഞ്ഞെടുത്ത്, ഓൺലൈൻ പേയ്മെന്റ് നടത്തി മദ്യം വാങ്ങുന്നത് എങ്ങനെ? പരീക്ഷണം തുടങ്ങി

Must Read

തിരുവനന്തപുരം:കോർപറേഷന്റെ വെബ്സൈറ്റിൽ ഓരോ ഔട്‌ലെറ്റിലെയും സ്റ്റോക്ക്, വില എന്നിവയുണ്ടാകും. സൈറ്റിൽ പ്രവേശിച്ച് മൊബൈൽ നമ്പർ നൽകി സൗകര്യപ്രദമായ ഔട്‌ലെറ്റ് തിരഞ്ഞെടുക്കുക. അവിടെയുള്ള ബ്രാൻഡുകളും വിലയും കാണാനാകും. ആവശ്യമുള്ളതു തിരഞ്ഞെടുക്കാം. നേരെ പോകുന്നതു പേയ്മെന്റ് ഗേറ്റ്‌വേയിലേക്കാണ്. നെറ്റ് ബാങ്കിങ്, പേയ്മെന്റ് ആപ്പുകൾ എന്നിവയെല്ലാം വഴി പണമടയ്ക്കാം. ഫോണിൽ എസ്എംഎസ് ആയി ഇ–രസീത് ലഭിക്കും. പണമടച്ച വിവരം ബന്ധപ്പെട്ട ഔട്‌ലെറ്റിലുമെത്തും. അന്നു തന്നെ, ഇഷ്ടമുള്ള സമയത്ത് ഔട്‌ലെറ്റിലെത്താം. പേയ്മെന്റ് നടത്തിയവർക്കായി പ്രത്യേക കൗണ്ടറുണ്ടാകും. രസീത് നമ്പറോ, മൊബൈൽ നമ്പറോ നൽകിയാൽ സൈറ്റിൽ ഒത്തുനോക്കും. മദ്യം വാങ്ങി മടങ്ങാം.

ബവ്റിജസ് കോർപറേഷന്റെ വെബ്സൈറ്റിൽ നിന്ന് ഇഷ്ട ബ്രാൻഡ് തിരഞ്ഞെടുത്ത്, ഓൺലൈൻ പേയ്മെന്റ് നടത്തി ഇനി മദ്യം വാങ്ങാം. പണമടച്ചതിന്റെ ഇ–രസീതുമായി ഔട്‌ലെറ്റിലെത്തിയാൽ മതി. പരീക്ഷണം തിരുവനന്തപുരം ജില്ലയിലെ 9 ബവ്കോ ഔട്‌ലെറ്റുകളിൽ തുടങ്ങി. വെബ്സൈറ്റ് പരിഷ്കരണവും തുടങ്ങി. ഒരു മാസത്തിനകം ഓൺലൈൻ പേയ്മെന്റ് സംവിധാനം വരും.

അങ്ങനെ സമയം ലാഭിക്കാമെന്നും വരിയുടെ നീളം കുറയ്ക്കാമെന്നും ബവ്കോ കണക്കുകൂട്ടുന്നു.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News