വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍, കമ്മല്‍ വില്‍ക്കാനെത്തി അയല്‍വാസി കുടുങ്ങി; കൊലപാതകമെന്ന് പൊലീസ്‌

0

മാന്നാർ: വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അയൽവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

ചെന്നിത്തല കാരാഴ്മ കിഴക്ക് ഇടയിലെവീട്ടിൽ സരസമ്മ (85) ആണ് മരിച്ചത്. നവംബർ 28നു രാവിലെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒറ്റയ്ക്കു താമസിക്കുകയായിരുന്നു സരസമ്മ. ഇവരുടെ സ്വർണക്കമ്മൽ നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. ചെവിയിൽ മുറിവും ഉണ്ടായി.

പ്രധാന ആവശ്യം സർക്കാർ അം​ഗീകരിച്ചു, സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പിജി ഡോക്ടർമാർ
കൊലപാതകം എന്ന് സൂചന ലഭിച്ചതോടെ കാരാഴ്മ, ചെന്നിത്തല പ്രദേശത്തുള്ള അതിഥിത്തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞദിവസം ഈ കമ്മലുകൾ സമീപത്തുള്ള യുവാവ് ചെന്നിത്തലയിലെ സ്വർണക്കടയിൽ വിൽക്കാൻ കൊണ്ടുപോയി. പൊലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ഇയാളുമായി എത്തിയ പൊലീസ് സരസമ്മയുടെ വീട്ടിലും പരിസരത്തും തിരച്ചിൽ നടത്തി.

Leave a Reply