Thursday, December 2, 2021

ഭാര്യയുടെ ഫോൺ രേഖകൾ ചോർത്തി ഭർത്താവിന് നൽകിയെന്നാരോപിച്ച് അസിസ്റ്റൻറ് പൊലീസ് കമ്മീഷണർക്കെതിരെ വീട്ടമ്മയുടെ പരാതി

Must Read

കോഴിക്കോട് : ഭാര്യയുടെ ഫോൺ രേഖകൾ ചോർത്തി ഭർത്താവിന് നൽകിയെന്നാരോപിച്ച് അസിസ്റ്റൻറ് പൊലീസ് കമ്മീഷണർക്കെതിരെ വീട്ടമ്മയുടെ പരാതി. കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ സുദർശന് എതിരെയാണ് പൊന്നാനിയിലെ വീട്ടമ്മ മലപ്പുറം എസ്പിക്ക് പരാതി നൽകിയത്. വകുപ്പുതല അന്വേഷണത്തിൽ എസിപിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു. വീട്ടമ്മയുടെ ഭർത്താവിൻറെ അടുത്ത സുഹൃത്താണ് അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ.

തൻറെ അറിവോ സമ്മതമോ ഇല്ലാതെ ഫോൺ രേഖകൾ അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ സുദർശനൻ സുഹൃത്തായ ഭർത്താവിന് ചോർത്തി നൽകിയെന്നാണ് വീട്ടമ്മയുടെ പരാതി. ഫോൺ രേഖകൾ ഭർത്താവ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകി അപമാനിക്കാൻ ശ്രമിച്ചെന്നും വീട്ടമ്മ പരാതിപ്പെട്ടിട്ടുണ്ട്. ഭർത്താവ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് എസിപി വീട്ടമ്മയുടെ ഫോൺ രേഖകൾ സൈബർ സെല്ലിൻറെ സഹായത്തോടെ ചോർത്തിയത്.

പരാതിയിൽ അന്വേഷണം നടത്തിയ മലപ്പുറം എസ്പി കഴിഞ്ഞ ദിവസം ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു. എസിപിയുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയുണ്ടായെന്നും വകുപ്പുതല നടപടിയെടുക്കണമെന്നും റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറും ഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

കോഴിക്കോട് ചേവായൂർ കൂട്ട ബലാത്സംഗ കേസിൻറെ അന്വേഷണത്തിൻറെ മറവിലാണ് തെറ്റിദ്ധരിപ്പിച്ച് എസിപി ഫോൺ രേഖകൾ ചോർത്തിയതെന്നാണ് സിറ്റി പൊലീസ് കമ്മീഷണർ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളത്.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News