Friday, June 25, 2021

ബ്ളാക്ക് ഫംഗസ് ബാധിച്ച് വീട്ടമ്മ മരിച്ചു. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്തയാണ് മരിച്ചത്. 50 വയസ് ആയിരുന്നു.

Must Read

ബ്ലാക്ക് ഫംഗസ് ബാധിതയായി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെയാണ് മരണം. ബ്ളാക് ഫംഗസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 28 ന് ആണ് വസന്തയെ മഞ്ചേരി മെഡിക്കൽ പ്രവേശിപ്പിച്ചത്. ‍കൊവിഡ് നെഗറ്റീവ് ആയിരുന്ന ഇവർക്ക് കിഡ്നി സംബന്ധമായ അസൂഖങ്ങളും ഉണ്ടായിരുന്നു.

ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ട രോഗങ്ങളിൽ ബ്ലാക്ക് ഫംഗസും ഉൾപ്പെടുത്തിയിരുന്നു. ബ്ലാക്ക് ഫംഗസോ, അതിന്റെ ലക്ഷണങ്ങളോ കണ്ടാൽ ഉടൻ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News