Monday, July 26, 2021

ഹോട്ടലുകളും ഹോംസ്റ്റേകളും റിസോർട്ടുകളും തുറന്നു; വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നില്ല

Must Read

മൂന്നാർ: ലോക് ഡൗൺ നിയന്ത്രണങ്ങളിൽ വിനോദസഞ്ചാരമേഖലയ്ക്ക് ഇളവ് നൽകിയെങ്കിലും വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ അനുവദിക്കാത്തത് തിരിച്ചടിയാകുന്നു. പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളായ രാജമല, മാട്ടുപ്പട്ടി, കുണ്ടള, ടോപ് സ്റ്റേഷൻ, റോസ്ഗാർഡൻ, ഹൈഡൽ പാർക്ക് എന്നിവടങ്ങൾ ലോക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്.പത്തു ദിവസം മുൻപാണ് വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ഹോട്ടലുകളും ഹോംസ്റ്റേകളും റിസോർട്ടുകളും തുറക്കാൻ സർക്കാർ അനുമതി നൽകിയത്. വാക്സിൻ എടുത്തവർക്കും ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റുളളവർക്കും മുറികളിൽ താമസിക്കാമെന്നായിരുന്നു സർക്കാർ ഉത്തരവ്.

ആദ്യ ലോക്ഡൗണിനു ശേഷം ടൂറിസം കേന്ദ്രങ്ങൾ ഒക്ടോബർ 18-ന് തുറന്നപ്പോൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം 50 ശതമാനം സഞ്ചാരികളെ പ്രവേശിപ്പിച്ചായിരുന്നു വിനോദസഞ്ചാര കേന്ദങ്ങൾ പ്രവർത്തിച്ചത്. ഇക്കാരണത്താൽ എല്ലാ കേന്ദ്രങ്ങളിലും സഞ്ചാരികളെത്തിയിരുന്നു. എന്നാൽ, രണ്ടാം ലോക് ഡൗണിനു ശേഷം ഇളവ് അനുവദിച്ചപ്പോൾ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയില്ല.ഇതോടെ ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന റിസോർട്ട്, ഹോംസ്റ്റേ, ഹോട്ടൽ ഉടമകൾ, നടത്തിപ്പുകാർ, ജീവനക്കാർ, വഴിയോരക്കച്ചവടക്കാർ, വ്യാപാരികൾ, ഗൈഡുകൾ, ഓട്ടോ ടാക്സി ഡ്രൈവർമാർ തുടങ്ങി ആയിരക്കണക്കിനാളുകളാണ് മാസങ്ങളായി വരുമാനമില്ലാതെ ദുരിതത്തിൽ കഴിയുന്നത്.

രണ്ടാം ലോക്ഡൗണിലെ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചതിനെ തുടർന്ന് മൂന്നാറിലെ ഭൂരിഭാഗം ഹോട്ടലുകളും ഹോംസ്റ്റേകളും റിസോർട്ടുകളും തുറന്നെങ്കിലും സഞ്ചാരികളില്ലാത്തതിനാൽ പലരും ഇവ വീണ്ടും അടച്ചുപൂട്ടി.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News