Monday, July 26, 2021

ഹോട്ടൽമാലിന്യം തള്ളി; നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപ്പിച്ചു

Must Read

ചേർപ്പ്: രാത്രിയുടെ മറവിൽ വാഹനത്തിൽവന്ന്‌ വലിയ തോതിൽ ഹോട്ടൽ മാലിന്യം തള്ളിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. വ്യാഴാഴ്ച രാത്രി 10 മണിയോടെ തിരുവുള്ളക്കാവ് പാറക്കോവിൽ റോഡിൽ പഞ്ചായത്ത് സ്ഥാപിച്ച പ്ലാസ്റ്റിക് മാലിന്യശേഖരണക്കൂടിന് സമീപമാണ് മാലിന്യം തള്ളിയത്.

തിരുവുള്ളക്കാവിൽ രാത്രിയിലും പ്രവർത്തിക്കുന്ന ചൈനീസ് റെസ്റ്റോറൻറിലെ തൊഴിലാളിയാണ് മാലിന്യം തള്ളിയത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എൻ. സുരേഷ്, ശ്രുതി വിജിൽ, ഇ.വി. ഉണ്ണികൃഷ്ണൻ, ജിജി,ജോസ് ചാക്കേരി തുടങ്ങിയവർ സ്ഥലത്തെത്തി. തള്ളിയ ആളെക്കൊണ്ടു തന്നെ നാട്ടുകാർ മാലിന്യം എടുപ്പിച്ചു. ആളെയും വാഹനവും നാട്ടുകാർ പോലീസിന് കൈമാറി. വെള്ളിയാഴ്ച തുടർനടപടികൾ കൈക്കൊള്ളുമെന്ന് പോലീസ് പറഞ്ഞു.

തിരുവുള്ളക്കാവിലെ മെറ്റീരിയൽ കളക്ഷൻ സെൻററിന് സമീപം മാലിന്യം തള്ളിയ രണ്ടു പേരെ മുമ്പ് പഞ്ചായത്ത് അധികൃതർ പിടികൂടി പിഴ അടപ്പിച്ചിരുന്നു. പതിനായിരം രൂപ വീതമാണ് ഓരോരുത്തരിൽനിന്നും പിഴ ഈടാക്കിയത്.

ഇവിടെ വൻതോതിൽ മാലിന്യം തള്ളുന്നത് പതിവാണ്. 21 വാർഡുകളിലും ഇത്തരം മെറ്റീരിയൽ കളക്ഷൻ സെൻററുകൾ സ്ഥാപിച്ചിട്ടുണ്ട്. ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചുവെയ്ക്കാനാണ് ഈ ഷെഡ്ഡുകൾ. എന്നാൽ, പലയിടത്തും ഭക്ഷണ അവശിഷ്ടങ്ങൾ, മാസാവാശിഷ്ടങ്ങൾ എന്നിവയടക്കം തള്ളുന്നത് നാട്ടുകാർക്കും പഞ്ചായത്തിനും വലിയ തലവേദനയാണ്.

തിരുവുള്ളക്കാവിലെ സെന്ററിന് സമീപം മാലിന്യം തള്ളുന്നത് ഒഴിവാക്കാൻ ബോധവത്കരണ പരിപാടികൾ നടന്നു. സ്ഥലത്ത് ചെടികൾ നട്ട് പരിപാലിച്ച് സംരക്ഷിക്കുകയും ചെയ്തു. 21 വാർഡുകളിൽ ഇവിടെ മാലിന്യം തള്ളിയവരാണ് പിടിയിലാകുന്നത്. എന്നിട്ടും മാലിന്യം തള്ളുന്നത് തുടർന്നു.

Leave a Reply

Latest News

ഈർക്കിളിൽ ബബിൾഗം വച്ച് വലിയ നോട്ടുകൾ ഭണ്ഡാരത്തിൽ നിന്നും എടുക്കും, ചെറിയ നോട്ടുകൾ കിട്ടിയാൽ തിരിച്ചിടും; പുല്ലുവഴി സ്വദേശി ഭണ്ഡാരക്കുറ്റി അനിൽ പിടിയിൽ; സി.സി.ടി വിയിൽ കുടുങ്ങി; കമ്മറ്റിക്കാർ പൊക്കി;വീഡിയോ കാണാം

പെരുമ്പാവൂര്‍: പുല്ലുവഴി തോമ്പ്ര വീട്ടില്‍ അനില്‍ മത്തായിക്ക് കുറച്ച് ദിവസമായി ഭക്തി കൂടുതലാണ്. ദിവസവും പള്ളിയിൽ പോകും. ഭണ്ഡാരത്തിന് മുകളിൽ കമിഴ്ന്ന് കിടന്ന് പ്രാർഥിക്കും. ചേലാട്...

More News