പൊൻകുന്നം കൂരാലിയിൽ അരലിറ്ററിന്‍റെ 211 കുപ്പി മദ്യവുമായി ഹോട്ടലുടമ പിടിയിൽ

0

കോട്ടയം: പൊൻകുന്നം കൂരാലിയിൽ അരലിറ്ററിന്‍റെ 211 കുപ്പി മദ്യവുമായി ഹോട്ടലുടമ പിടിയിൽ. അരീപാറയ്ക്കൽ ശരത് ബാബുവാണ് പിടിയിലായത്. ഹോട്ടൽ കേന്ദ്രീകരിച്ച് അനധികൃത വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യമാണിത്.

ഹോ​ട്ട​ലി​നോ​ട് ചേ​ർ​ന്നു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ലാ​ണ് വ​ൻ​തോ​തി​ൽ മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ബീ​വ​റേ​ജി​ൽ​നി​ന്ന് വാ​ങ്ങി സൂ​ക്ഷി​ച്ച​ശേ​ഷം ഉ​യ​ർ​ന്ന വി​ല​യ്ക്ക് വി​ൽ​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് മ​ദ്യം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്

Leave a Reply