Sunday, November 28, 2021

സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറിയായ ഹോട്ടല്‍ ഉടമ സഹോദരപുത്രന്റെ വെട്ടേറ്റ്‌ ആശുപത്രിയില്‍

Must Read

ആലപ്പുഴ: സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറിയായ ഹോട്ടല്‍ ഉടമ സഹോദരപുത്രന്റെ വെട്ടേറ്റ്‌ ആശുപത്രിയില്‍. മയക്കുമരുന്നു വിപണനം ചോദ്യം ചെയ്‌തതിന്റെ വിരോധത്താലുള്ള ആക്രമണമെന്നു പരാതി. സി.പി.എം. സനാതനപുരം എ ബ്രാഞ്ച്‌ സെക്രട്ടറി സനാതനപുരം ഉമ്മാപറമ്പില്‍ കരുണാകരന്റെ മകന്‍ കെ. സുരേഷി(65)നെ ഗുരുതരപരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ സുരേഷിന്റെ സഹോദരന്‍ സതീഷിന്റെ മകന്‍ മനു സതീഷി(30)നെ ആലപ്പുഴ സൗത്ത്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു ആക്രമണം. നെഞ്ചിലും വയറ്റിലും കൈകള്‍ക്കും മാരകമായി പരുക്കേറ്റ സുരേഷിനെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കി.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും രണ്ടു തവണ കാപ്പ ചുമത്തി ജയിലില്‍ അടയ്‌ക്കപ്പെട്ടയാളുമാണ്‌ മനു സതീഷ്‌. എക്‌സൈസ്‌ സംഘത്തെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്‌. പ്രദേശത്ത്‌ മയക്കുമരുന്ന്‌ വിപണനവും ഉപഭോഗവും വ്യാപകമായിരുന്നു. ഇതിനെതിരേ പ്രദേശവാസികള്‍ ജില്ലാ പോലീസ്‌ മേധാവിക്കുള്‍പ്പെടെ നേരത്തേ പരാതി നല്‍കിയിരുന്നു.
മയക്കുമരുന്നു വില്‍പ്പനയും ഉപഭോഗവും ചോദ്യംചെയ്‌തതിലുള്ള വൈരാഗ്യമാണ്‌ സുരേഷിനെതിരായ ആക്രമണത്തിനു കാരണമെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌.വലിയ ചുടുകാടിനു കിഴക്ക്‌ അമ്മച്ചി ഹോട്ടല്‍ നടത്തിവന്നിരുന്നയാളാണ്‌ സുരേഷ്‌. പ്രതി മനു ലഹരിക്കടിമയാണെന്നു പോലീസ്‌ പറഞ്ഞു.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News