Friday, May 14, 2021

കൂട്ട മരണങ്ങൾക്കൊടുവിലും ഓക്സിജന് വേണ്ടി യാചിച്ച് ആശുപത്രികൾ

Must Read

ന്യൂ​ഡ​ല്‍ഹി: കോ​വി​ഡ് മ​ഹാ​മാ​രി പി​ടി​ച്ചു കു​ലു​ക്കി​യ രാ​ജ്യ​ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ കൂ​ട്ട മ​ര​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലും ഓ​ക്സി​ജ​ന് വേ​ണ്ടി യാ​ചി​ച്ച് ആ​ശു​പ​ത്രി​ക​ൾ. ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ- സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഓ​ക്സി​ജ​ൻ പ്ര​തി​സ​ന്ധി തു​ട​ർ​ച്ച​യാ​യി ഏ​ഴാം ദി​വ​സ​വും തു​ട​രു​ക​യാ​ണ്. ഡ​ൽ​ഹി​യു​ടെ പ്ര​തി​ദി​ന ഓ​ക്സി​ജ​ൻ അ​ള​വ് 480 മെ​ട്രി​ക് ട​ണ്ണി​ൽ​നി​ന്ന്​ 490 ട​ണ്ണാ​യി കേ​ന്ദ്രം വ​ർ​ധി​പ്പി​ച്ചു​ണ്ട്. എ​ന്നാ​ൽ, 700 മെ​ട്രി​ക് ട​ണ്ണാ​ണ് ഡ​ൽ​ഹി​ക്കാ​വ​ശ്യം.

അ​തേ​സ​മ​യം 330-335 മെ​ട്രി​ക് ട​ൺ മാ​ത്ര​മാ​ണു ഡ​ൽ​ഹി​ക്കു ല​ഭി​ക്കു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്‍രി​വാ​ൾ പ​റ​ഞ്ഞു. ഓ​ക്സി​ജ​ൻ അ​ടി​യ​ന്ത​ര​മാ​യി നി​റ​ച്ചു കി​ട്ടു​ന്ന​തി​നാ​യി പ​ല​യി​ട​ത്തേ​ക്ക്് അ​യ​ച്ച സി​ലി​ണ്ട​റു​ക​ള്‍ മൂ​ന്നു ദി​വ​സ​മാ​യി മ​ട​ങ്ങി എ​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ലെ ഓ​ക്സി​ജ​ൻ വി​ത​ര​ണ​വും ല​ഭ്യ​ത​യും ഓ​രോ ര​ണ്ടു മ​ണി​ക്കൂ​റി​ലും​നി​രീ​ക്ഷി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. ഇ​തി​നു​ള്ള കേ​ന്ദ്രീ​കൃ​ത സം​വി​ധാ​നം ആ​വി​ഷ്ക​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ആ​ശു​പ​ത്രി​ക​ളും ഓ​ക്സി​ജ​ൻ പ്ലാ​ൻ​റ്​ ന​ട​ത്തു​ന്ന​വ​രും ഓ​രോ ര​ണ്ട് മ​ണി​ക്കൂ​ർ കൂ​ടു​മ്പോ​ഴും ഓ​ക്സി​ജ​ൻ നി​ല അ​പ്ഡേ​റ്റ് ചെ​യ്യ​ണം. സ്വ​കാ​ര്യ, സ​ർ​ക്കാ​ർ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​ർ​ക്കും ഇ​തു ചെ​യ്യാം. ക​ടു​ത്ത പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ഡ​ൽ​ഹി​യി​ലെ എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ വാ​ക്സി​ൻ ന​ൽ​കു​മെ​ന്ന് കെ​ജ്‌​രി​വാ​ൾ ആ​വ​ർ​ത്തി​ച്ചു.

അ​തേ​സ​മ​യം, ആ​ശു​പ​ത്രി​ക​ളി​ൽ ബെ​ഡു​ക​ൾ ഒ​ഴി​വി​ല്ലാ​ത്ത​തും ഡ​ൽ​ഹി​യി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​രെ പ്ര​വേ​ശി​പ്പി​ക്കാ​തെ മ​ട​ക്കി അ​യ​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. പ്ര​തി​ദി​നം 350 ല​ധി​ക​മാ​ണ് ഡ​ൽ​ഹി​യി​ലെ മ​ര​ണ നി​ര​ക്ക്.

Leave a Reply

Latest News

ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്

മഴക്കാല ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് സജ്ജമായി മൂവാറ്റുപുഴ താലൂക്ക്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്കിലെ ഐ.ആർ.എസ് സമിതി, യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിലെ അടിയന്തരഘട്ട...

More News