Wednesday, June 16, 2021

കോവിഡ് നെഗറ്റീവായെന്ന് ആശുപത്രി അധികൃതർ, മരിച്ചെന്ന് കേരള പോലീസ്, ഒടുവിൽ രോഗിയെ വീട്ടുകാർ കണ്ടത് പൂർണ്ണമായും രോഗമുക്തമായ നിലയിൽ

Must Read

കടയ്ക്കൽ : കോവിഡ് നെഗറ്റീവായെന്ന് ആശുപത്രി അധികൃതർ, മരിച്ചെന്ന് പോലീസ്, ഒടുവിൽ രോഗിയെ വീട്ടുകാർ കണ്ടത് പൂർണ്ണമായും രോഗമുക്തമായ നിലയിൽ. കൊല്ലം ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിലമേൽ കൈതക്കുഴി സ്വദേശിയായ 55 കാരി മരിച്ചെന്ന് കൊല്ലം ഈസ്റ്റ് പോലീസാണ് വീട്ടുകാരെ അറിയിച്ചത് .

രോഗമുക്തയായ സ്ത്രീയെ കൂട്ടികൊണ്ട് പോകാൻ പോലീസ് സംവിധാനം വഴി ബന്ധുക്കളെ അറിയിക്കാനാണ് കൊല്ലം ഈസ്റ്റ് പോലീസിൽ വിവരം അറിയിച്ചത്. സാധാരണ കൊറോണ ബാധിച്ച് മരിച്ചവരെക്കുറിച്ചാണ് ഇത്തരത്തിൽ പോലീസ് സ്റ്റേഷൻ വഴി അറിയിക്കുക എന്ന മുൻധാരണയിൽ വിവരം ലഭിച്ച പോലീസുകാരൻ, കത്ത് ശരിക്ക് വായിക്കാതെ രോഗി മരിച്ചെന്ന് ചടയമംഗലം പോലീസിൽ വിവരറമിയിച്ചു. അവർ ബന്ധുക്കളെയും വിവരമറിയിച്ചുയ് . തുടർന്ന് പള്ളിയിൽ ഖബറടക്കത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു .പഞ്ചായത്ത് മെമ്പറും ബന്ധുക്കളും പഞ്ചായത്ത് ആരോഗ്യ വിഭാഗവുമായി സംസാരിച്ച് നിലമേൽ മുസ്ലീം ജമാഅത്തിൽ പ്രോട്ടോകോൾ അനുസരിച്ച് മൃതദേഹം സംസ്കരിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി.

ഇതിനിടെ ആശാ പ്രവർത്തക പഞ്ചായത്തിൽ അറിയിച്ച് മൃതദേഹം ഏറ്റുവാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങുകയും ചെയ്തു. മൃതദേഹം ഏറ്റുവാങ്ങുന്നതിനായി വീട്ടമ്മയുടെ ചെറുമകനെ ചുമതലപ്പെടുത്തി പഞ്ചായത്ത് സെക്രട്ടറി കത്തും കൈമാറി.

മൃതദേഹം വാങ്ങാനായി ആംബുലൻസുമായി ആശുപത്രിയിലേക്കുള്ള യാത്രക്കിടെ, രോഗി കൊറോണ മുക്തയാണോ അതോ പോസിറ്റീവാണോ എന്ന് സംശയം ഉണ്ടായി . തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ വഴി ആശുപത്രിയിൽ ബന്ധപ്പെട്ടപ്പോഴാണ് രോഗി മരിച്ചിട്ടില്ലെന്ന നിജസ്ഥിതി അറിയുന്നത്.

ജില്ല ആശുപത്രിയിലെത്തി, പോലീസ് സ്റ്റേഷനിലേക്ക് ആശുപത്രിയിൽനിന്ന് കൈമാറിയ കത്ത്, അധികൃതർ ബന്ധുക്കളെ കാണിച്ചപ്പോഴാണ് മെയ് 30 ന് നെഗറ്റീവായെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന വസ്തുത ബോധ്യപ്പെട്ടത്. പിന്നീട് വീട്ടമ്മയുമായി ബന്ധുക്കൾ നാട്ടിലേക്ക് മടങ്ങി.

Leave a Reply

Latest News

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ യുവാവ് പിടിയിൽ

പ​ന്ത​ളം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ വി​ദേ​ശ​ത്തു ജോ​ലി​ചെ​യ്തി​രു​ന്ന യു​വാ​വി​നെ പ​ന്ത​ളം സി.​ഐ എ​സ്. ശ്രീ​കു​മാ​ർ അറസ്റ്റ് ചെയ്തു. കോ​ന്നി വ​ക​യാ​ർ മേ​ലേ​തി​ൽ...

More News