Sunday, November 28, 2021

നൂറിലധികം യുവതികളുടെ മൃതദേഹങ്ങളുമായി ലൈംഗിക വേഴ്ച്ചയിൽ ഏർപ്പെട്ടിട്ടുണ്ടെന്ന കുറ്റസമ്മതവുമായി ആശുപത്രി ഇലക്ട്രീഷ്യൻ

Must Read

കെന്റ്: നൂറിലധികം യുവതികളുടെ മൃതദേഹങ്ങളുമായി ലൈംഗിക വേഴ്ച്ചയിൽ ഏർപ്പെട്ടിട്ടുണ്ടെന്ന കുറ്റസമ്മതവുമായി ആശുപത്രി ഇലക്ട്രീഷ്യൻ. ബ്രിട്ടനിലെ കിഴക്കൻ സസെക്‌സിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രണ്ട് യുവതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡേവിഡ് ഫുള്ളർ എന്ന അറുപത്തേഴുകാരനാണ് ഡേവിഡ് ഫുള്ളർ എന്ന അറുപത്തേഴുകാരനാണ് താൻ നടത്തിയ ക്രൂരതകൾ വെളിപ്പെടുത്തിയത്.

നെൽ, പിയേഴ്സ് എന്നീ യുവതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഡേവിഡ് ഫുള്ളർ അറസ്റ്റിലായത്. രണ്ടു യുവതികളെ വധിച്ച ശേഷം അവരെ ബലാത്സംഗം ചെയ്തിട്ടുണ്ട് എന്ന് ഇയാൾ സമ്മതിച്ചു. ബെഡ്സിറ്റ് മർഡർസ് എന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച രണ്ടു യുവതികളുടെ കൊലപാതകങ്ങൾ ഡിഎൻഎ പരിശോധനകളിലൂടെ തെളിഞ്ഞതോടെ കുറ്റാരോപിതനായ ഫുള്ളർ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുകയായിരുന്നു. ഇയാളുടെ ഉമിനീരിന്റെയും, ശുക്ളത്തിന്റെയും സാന്നിധ്യം കൊലചെയ്യപ്പെട്ട നെല്ലിന്റെ കിടക്കയിൽ നിന്നും മറ്റും കണ്ടെടുക്കപ്പെട്ടിരുന്നു. കൊല ചെയ്യപ്പെട്ട രണ്ടാമത്തെ യുവതിയായ പിയേഴ്സിന്റെ ജീൻസിലും ഇയാളുടെ ഡിഎൻഎയുടെ സാന്നിധ്യം തെളിയിക്കപ്പെട്ടു. ഈ കണ്ടെത്തലുകളെ തുടർന്ന് ഫുള്ളർ അറസ്റ്റു ചെയ്യപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെ ഫുള്ളറുടെ അപ്പാർട്ട്മെന്റിൽ പോലീസ് നടത്തിയ പരിശോധനയിൽ കുട്ടികളുടെയും സ്ത്രീകളുടെയും അശ്‌ളീല ചിത്രങ്ങളുടെയും വിഡിയോകളുടെയും വലിയ ശേഖരം കണ്ടെടുത്തു.വീട്ടിലെ രഹസ്യ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന രണ്ടു ഹാർഡ് ഡ്രൈവുകളിൽ താൻ ശവഭോഗം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഫുള്ളർ തന്നെ വിഡിയോഗ്രാഫ് ചെയ്ത് വെച്ചിരുന്നു. പോലീസ് തെളിവുകൾ കണ്ടെടുത്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു.

ലൈംഗിക വേഴ്ചയിൽ ഏർപ്പെട്ട മൃതദേഹങ്ങൾ ഓരോന്നിന്റെയും പേരിൽ ഓരോ ഫോൾഡറുകൾ ഉണ്ടാക്കി ആയിരുന്നു ഹാർഡ് ഡ്രൈവുകളിൽ ഇയാൾ വീഡിയോകൾ ശേഖരിച്ചു വെച്ചിരുന്നത്. 2008 മുതൽ 2020 വരെയുള്ള മൃതദേഹ രതിയിൽ മൂന്നു കുട്ടികളുടെ മൃതദേഹങ്ങളെയും ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുള്ളതായി പോലീസ് കണ്ടെത്തി. ഫുള്ളർ ലൈംഗിക വീഴ്ചയ്ക്ക് ഇരയാക്കിയ ഇരുപതോളം പെൺകുട്ടികളുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ പൊലീസിന് ഇതുവരെയും സാധിച്ചിട്ടില്ല.

കെന്റിലെ പല ആശുപത്രികളിലും ഇയാൾ ഇലക്‌ട്രീഷ്യനായി തൊഴിലെടുത്തിട്ടുണ്ട്. സ്ഥിരമായി രാത്രി ഷിഫ്റ്റുകൾ ചോദിച്ചുവാങ്ങിയിരുന്ന ഫുള്ളർ, മറ്റുള്ള സ്റ്റാഫ് എല്ലാം ഉറക്കം പിടിച്ച ശേഷം മോർച്ചറിയിൽ കടന്ന് മൃതദേഹങ്ങളുമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെടുകയായിരുന്നു. ഒരേ മൃതദേഹങ്ങളെ തന്നെ ഇയാൾ ഒന്നിലധികം തവണ ദുരുപയോഗം ചെയ്തിരുന്നു എന്നും പോലീസ് വ്യക്തമാക്കുന്നു. ഫുള്ളർക്കെതിരായ കേസുകളുടെ വിചാരണ കോടതിയിൽ പുരോഗമിക്കുകയാണ്.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News