Tuesday, May 18, 2021

തെരഞ്ഞെടുപ്പിന് പിരിവു നൽകാൻ വൈകിയതി‍െൻറ വൈരാഗ്യത്തിൽ നിർമാണത്തിലുള്ള വീടി‍െൻറ തറ പൊളിച്ച് കൊടി നാട്ടിയ സംഭവത്തിൽ കണ്ടാലറിയാവുന്ന എട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു

Must Read

കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പിന് പിരിവു നൽകാൻ വൈകിയതി‍െൻറ വൈരാഗ്യത്തിൽ നിർമാണത്തിലുള്ള വീടി‍െൻറ തറ പൊളിച്ച് കൊടി നാട്ടിയ സംഭവത്തിൽ കണ്ടാലറിയാവുന്ന എട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് ഇട്ടമ്മൽ ചാലിയാൻനായിലെ വി.എം. റാസിക്കി‍െൻറ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. വീടി‍െൻറ തറയുടെ കിഴക്കും തെക്കും ഭാഗത്ത് സിമൻറിട്ട് കെട്ടിയ കല്ലുകൾ ഇളക്കിയെടുത്ത് മറിച്ചിട്ടു. വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട് നിർമിച്ച ഷെഡും ഡി.വൈ.എഫ്.ഐ പ്രവർത്തകർ തകർത്തു. സംഭവം വിവാദമായതോടെ പാർട്ടി പ്രവർത്തകരാരോ പിന്നീട് കൊടി മാറ്റി.

ഫെ​ബ്രു​വ​രി അ​ഞ്ചി​നാ​ണ്​ വീ​ട് വെ​ക്കാ​നു​ള്ള അ​നു​മ​തി പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്തം​ഗ​മാ​യ സി.​പി.​എം നേ​താ​വ് അ​ശോ​ക​ൻ ഇ​ട്ട​മ്മ​ലാ​ണ് അ​നു​മ​തി വാ​ങ്ങി​ച്ച് കൊ​ടു​ത്ത​ത്. എ​ന്നാ​ൽ വ​യ​ലി​ൽ വീ​ട് നി​ർ​മി​ക്കു​ന്ന​തി​നെ​തി​രെ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി കി​ട്ടി​യി​രു​ന്നു​വെ​ന്നും ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നു​മാ​ണ് ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ കെ. ​സ​ബീ​ഷി​‍െൻറ വാ​ദം. ത​റ പൊ​ളി​ച്ച്​ കൊ​ടി നാ​ട്ടി​യ​തി​നെ പാ​ർ​ട്ടി അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞു. സ്ഥ​ലം ​േഡ​റ്റ ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​തി​നാ​ലും ഉ​ട​മ​ക്ക് 10 സെൻറ്​ മാ​ത്ര​മേ​യു​ള്ളൂ​വെ​ന്ന​തി​നാ​ലു​മാ​ണ് നി​ർ​മാ​ണ​ അ​നു​മ​തി ന​ൽ​കി​യ​തെ​ന്ന്​ അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ. ​സ​ബീ​ഷ് പ​റ​ഞ്ഞു.

English summary

Hosdurg police file case against eight DYFI activists

Leave a Reply

Latest News

എല്ലാ വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും ക്വാറന്റീൻ ലംഘന പരിശോധനയ്ക്കുപയോഗിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും ക്വാറന്റീൻ ലംഘന പരിശോധനയ്ക്കും ബോധവൽക്കരണത്തിനുമായി നിയോഗിക്കാൻ നിർദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ പൊലീസിനെ ഇത്തരം ജോലികൾ‍ക്കു...

More News