Saturday, June 19, 2021

യാത്രക്കാർക്ക്​ കോവിഡ്​: എയർ ഇന്ത്യ വിമാനങ്ങൾക്ക്​ അഞ്ചാം തവണയും വിലക്കേർപ്പെടുത്തി ഹോങ്കോങ്

Must Read

 

​യാത്രക്കാർക്ക്  കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഡൽഹിയിൽനിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾക്ക്​ വിലക്ക്​ ഏർപ്പെടുത്തി ഹോങ്കോങ്​​. അഞ്ചാംതവണയാണ്​ എയർ ഇന്ത്യ വിമാനങ്ങൾക്ക്​ ഹോങ്കോങിൽ വിലക്ക്​ ഏർപ്പെടുത്തുന്നത്​. ഡൽഹിയിൽനിന്ന്​ ഹോങ്കോങിൽ എത്തിയ എയർ ഇന്ത്യ യാത്രക്കാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്നാണ്​ നടപടി. വിലക്ക്​ ഡിസംബർ മൂന്നുവരെ നീളും.

യാത്രക്ക്​ 72 മണിക്കൂർ മുമ്പുവരെ നടത്തിയ കോവിഡ്​ പരിശോധന സർട്ടിഫിക്കറ്റ്​ ഉണ്ടെങ്കിൽ മാത്രമാണ്​ ഹോ​ങ്കോങ്ങിലേക്ക്​ യാത്ര അനുവദിക്കുക. വിദേശത്തുനിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളത്തിലെത്തിയശേഷം കോവിഡ്​ പരിശോധനക്ക്​ വ​ിധേയമാകുകയും വേണം.

ഡൽഹിയിൽനിന്ന്​ പുറ​പ്പെടുന്ന വിമാനങ്ങൾക്ക്​ ​ആഗസ്​റ്റ്​ 18-31, സെപ്​റ്റംബർ 20- ഒക്​ടോബർ മൂന്ന്​, ഒക്​ടോബർ 17-30 എന്നീ കാലയളവിൽ ഹോ​ങ്കോങ്​ വിലക്കേർപ്പെടുത്തിയിരുന്നു. കൂടാതെ മുംബൈയിൽനിന്ന്​ ​േഹാ​ങ്കോങ്ങിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾക്ക്​ ഒക്​ടോബർ 28 മുതൽ നവംബർ 10 വരെ വിലക്കേർപ്പെടുത്തുകയും ചെയ്​തിരുന്നു. New Delhi: Hong Kong has banned Air India flights from Delhi following the confirmation of passengers by Kovid. This is the fifth time Air India has banned flights to Hong Kong. Air India arrives in Hong Kong from Delhi

Leave a Reply

Latest News

ഇൻസ്റ്റഗ്രാമിലൂടെ സിന്തറ്റിക് ലഹരിവിൽപ്പനക്കു പിന്നിൽ കോഴിക്കോട് മാഫിയ;രഹസ്യകോഡുകളുമായി വിൽപ്പനക്കാർ ഇൻസ്റ്റഗ്രാമിലെത്തും. ഇതുകണ്ട് ബന്ധപ്പെടുന്നവരോട് കൈയിലുള്ള സിന്തറ്റിക് ലഹരിവസ്തുക്കൾ എന്തെല്ലാമെന്ന് വിവരിക്കും, വിലപറയും. പിന്നാലെ ഗൂഗിൾപേ നമ്പർ നൽകും. ഇതിലേക്ക് പണമയച്ച് ഇതിന്റെ സ്‌ക്രീൻഷോട്ട്...

കൊച്ചി: ഇൻസ്റ്റഗ്രാമിലൂടെ സിന്തറ്റിക് ലഹരിവിൽപ്പനക്കു പിന്നിൽ കോഴിക്കോട് മാഫിയ. ലഹരിമരുന്ന് വിൽപ്പനക്കാർക്കിടയിലും ഇവയുടെ ഉപയോക്താക്കൾക്കിടയിലുമുള്ള രഹസ്യകോഡുകളുമായി വിൽപ്പനക്കാർ ഇൻസ്റ്റഗ്രാമിലെത്തും. ഇതുകണ്ട് ബന്ധപ്പെടുന്നവരോട് കൈയിലുള്ള സിന്തറ്റിക് ലഹരിവസ്തുക്കൾ...

More News