Tuesday, October 26, 2021

വെങ്ങാനൂരിൽ വീട്ടിൽ പാചകവാതക സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിലെ തകരാർ പരിഹരിക്കവെ വാതകം ചോർന്ന തീ പിടിച്ച് ഗൃഹനാഥനും ഗ്യാസ് ഏജൻസി ജീവനക്കാരനും ഗുരുതരമായി പൊള്ളലേറ്റു

Must Read

കോവളം∙ വെങ്ങാനൂരിൽ വീട്ടിൽ പാചകവാതക സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിലെ തകരാർ പരിഹരിക്കവെ വാതകം ചോർന്ന തീ പിടിച്ച് ഗൃഹനാഥനും ഗ്യാസ് ഏജൻസി ജീവനക്കാരനും ഗുരുതരമായി പൊള്ളലേറ്റു. വാതകം ചോർന്നത് അറിയാതെ അടുപ്പിലേക്കു തീ കത്തിച്ചതോടെ. അടുക്കളയിൽ തീ പടർന്ന് അടുത്ത മുറിയിൽ നിന്നവർക്ക് പൊള്ളലേൽക്കുകയായിരുന്നു.

ഉച്ചക്ക് ഉണ്ടായ അപകടത്തിൽ വെങ്ങാനൂർ എം പി നിവാസിൽ റിട്ട എച്ച്എസ്എസ് പ്രിൻസിപ്പൽ കെ.കെ.പ്രഭാകരൻ (82), ബാലരാമപുരത്തെ പാചകവാതക സിലിണ്ടർ ഏജൻസിയിൽ നിന്നുള്ള പ്രവീൺ(28) എന്നിവർക്കാണ് പൊള്ളലേറ്റത്. സ്ത്രീകളടക്കമുള്ളവർ ഓടി മാറി. പ്രവീൺ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രഭാകരൻ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. അടുക്കളയിലെ വസ്തുക്കൾ കത്തി നശിച്ചു.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News