Sunday, January 23, 2022

ഒമിക്രോൺ വകഭേദത്തിനു ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Must Read

ഒമിക്രോൺ വകഭേദത്തിനു ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വാർ റൂമുകൾ സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേശഷ് ഭൂഷൺ നിർദേശം നല്കി.

രാ​ത്രി​ക​ർ​ഫ്യൂ പോ​ലെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക, വ​ലി​യ ജ​ന​ക്കൂ​ട്ടം ഒ​ഴി​വാ​ക്കു​ക, വി​വാ​ഹ​ങ്ങ​ൾ​ക്കും മ​ര​ണ​ത്തി​നും പ​ങ്കെ​ടു​ക്കാ​വു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ക, പ​രി​ശോ​ധ​ന കൂ​ട്ടു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ല്കി​യി​ട്ടു​ള്ള​ത്. പ്രാ​ദേ​ശി​ക അ​ടി​സ്ഥാ​ന​ത്തി​ലും ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലും ത​യാ​റെ​ടു​പ്പു​ക​ൾ ക്ര​മീ​ക​രി​ക്കാ​നാ​ണു നി​ർ​ദേ​ശം.

ക​ഴി​ഞ്ഞ ഒ​രാ​ഴ്‌​ച​യ്‌​ക്കു​ള്ളി​ൽ 10 ശ​ത​മാ​ന​മോ അ​തി​ൽ കൂ​ടു​ത​ലോ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​ല്ലെ​ങ്കി​ൽ ഐ​സി​യു കി​ട​ക്ക​ക​ളി​ൽ 40 ശ​ത​മാ​ന​ത്തി​ൽ അ​ധി​കം രോ​ഗി​ക​ൾ ഉ​ള്ള സ്ഥ​ല​ങ്ങ​ളി​ലും ക​ർ​ശ​ന​നി​യ​ന്ത്ര​ണം വേ​ണം. കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്ക​ണം.

ക്ല​സ്റ്റ​ർ അ​ണു​ബാ​ധ​ക​ളി​ൽ നി​ന്നു​ള്ള സാ​മ്പി​ളു​ക​ൾ ഉ​ട​ൻ ത​ന്നെ ജ​നി​ത​ക ശ്രേ​ണീ​ക​ര​ണ​ത്തി​നാ​യി ലാ​ബു​ക​ളി​ലേ​ക്ക് അ​യ​യ്ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News